Today Danvanthari jayanthi

*ഇന്ന് ധന്വന്തരി ജയന്തി*
*————————*


ആശ്വിന മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ആണ് ധന്വന്തരി ജയന്തി.
ധന്വന്തരി ത്രയോദശി എന്നു കൂടി ഈ ദിവസത്തെ വിശേഷിപ്പിക്കാറുണ്ട്.
പാലാഴിമഥനസമയത്ത് കയ്യിൽ അമൃതകുംഭവുമായി ഉയർന്നു വന്ന, മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരി ഭഗവാൻ.
ചതുർബാഹു ആയിട്ടാണ് ഭഗവാന്റെ സ്വരൂപം. നാല് കൈകളിൾ ഓരോന്നിലായി ശംഖ്, ചക്രം, ജളൂകം, അമൃതകുംഭം എന്നിവയാണുള്ളത്.

ദേവന്മാരുടെ വൈദ്യനും, ആയുസ്സിനെയും ചികിത്സയേയും സംബന്ധിച്ച ഉപവേദമായ ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി. ആയുർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ സ്മരിക്കുന്ന അനുഷ്ഠാനം നിലവിലുണ്ട്.
രോഗമുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരീമൂർത്തിയെ കൂടി പ്രാർത്ഥിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിശ്വാസവും അനുഭവവും.

ധന്വന്തരീ മന്ത്രം:
*——————-*
*ഓം നമോ ഭഗവതേ വാസുദേവായ*
*ധന്വന്തരിമൂർത്തയേ* *അമൃതകലശഹസ്തായ*
*സർവാമയവിനാശായ* *ത്രൈലോക്യനാഥായ*
*മഹാവിഷ്ണവേ നമഃ*

ധന്വന്തരീ ഗായത്രി :
*———————-*

*”ഓം വാസുദേവായ വിദ്മഹേ*
*വൈദ്യരാജായ ധീമഹി*
*തന്നോ ധന്വന്തരി പ്രചോദയാത്”*

ഔഷധ സേവയ്‌ക്കു മുമ്പേ ജപിക്കുന്ന മന്ത്രം:
*—————————-*
*“അച്യുതാനന്ദ ഗോവിന്ദ*
*വിഷ്ണോ* *നാരായാണാമൃത*
*രോഗാൻ മേ* *നാശയശേഷാൻ*
*ആശു ധന്വന്തരേ ഹരേ”*

മറ്റൊരു സ്തുതി :
*——————-*

*“ധന്വന്തരിമഹം വന്ദേ*
*വിഷ്ണുരൂപം ജനാർദ്ദനം*
*യസ്യ കാരുണ്യ ഭാവേന*
*രോഗമുക്താ ഭവേത്ജനാ”*

🙏🌹🪷💐🕉️🌷🌺🌸🙏

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started