Latest comedy Malayalam

പേര്: കേരളം
വയസ് : 67

ഭാഷ: മലയാളം
സംസാരം : ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി

സ്ഥായിയായ ഭാവം: പുച്ഛം

ദൂരെ നിന്നും നോക്കുമ്പോൾ : കൊള്ളാം

അടുത്തു ചെന്ന് കാണുമ്പോൾ: അയ്യേ!

സാക്ഷരത : 91%

വിവരം: 30 ശതമാനത്തിൽ താഴെ

വേഷം : ആളെ കാണിക്കാൻ എന്തും !

സംസ്കാരം : പൊങ്ങച്ഛം

വിദ്യാഭ്യാസം: ആശാന്റെ നെഞ്ചത്തും കളരിക്ക് പുറത്തും ( ചോയ്സ്)

മതം: അത് ഏതായാലും പൂജ ചെയ്യാൻ ബ്രഹ്മദത്തൻ നമ്പൂരിയും മാമോദീസയ്ക്ക്
ഫാദർ ജോസഫും സുന്നത്തിന് കുന്നുമ്പ്രം മൊയ്ല്യാരും മതി

ജാതി : ചോദിക്കരുത് , പരസ്യായിട്ട് പറയരുത്. (വെളിപാട് വന്നവർക്ക് പേരിന്റൊപ്പം ചേർക്കാം !)

രാഷ്ട്രീയം: എന്തുമാവാം. ചോദിക്കാനും പറയാനും ഒരാളും വരില്ല. ( പക്ഷെ നമ്മൾടെ ഏരിയയിൽ വന്ന് കളിക്കരുത് )

മനോഭാവം : എനിക്കാവാം, മറ്റുള്ളവർക്ക് പാടില്ല

നിലപാട് : സത്യം അതിന്റെ വഴിക്കങ്ങ് പൊയ്ക്കോട്ടെ , നമ്മള് നമ്മൾടെ വഴിക്കും. ( നിലപാട് ഡാ !)

പൊതുസ്വഭാവം: അങ്ങ് ഉത്തരേന്ത്യയിൽ നോക്കൂ., അവിടെ എന്തൊരു അനീതി, അനാചാരം എന്നൊക്കെ പറഞ്ഞ് രോഷാകുലരാവുക.

വിശ്വാസം : നമ്മുടേത് വിശ്വാസം, അവരുടേത് അന്ധവിശ്വാസം. (സോ സിംപിൾ !)

ചിഹ്നം: വടക്കു നിന്നും തെക്കു നിന്നും ഗുസ്തി പിടിക്കാൻ നിൽക്കുന്ന രണ്ട് ആനകൾ (കാട്ടിലെ മരം, തേവരുടെ ആന , വലിയെടാ വലി !)

മനസിലിരിപ്പ്: ദീപസ്തംഭം മഹാശ്ചര്യം, നമ്മക്കും കിട്ടണം അവാർഡ് !

ഇനി ? : മിണ്ടിപ്പോകരുത്! കൊന്നു കളയും !

എന്നാ പിന്നെ, ഹാപ്പി ബർത്ത്ഡേ കേരളം

#കേരളപ്പിറവി
നവമ്പർ ഒന്ന് 2023

🤭🙄😱😫🤣

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started