Chandika homam 2023

അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടക്കാറുള്ള *ശത ചണ്ഡീ മഹാ യാഗം* തൃശ്ശൂർ ജില്ല വേദിയാകുകയാണ്‌.
തൃശ്ശൂർ ജില്ലയില്‍ മണ്ണുത്തിയില്‍ വച്ച് ഒക്ടോബർ 14 – 15 തീയതികളിലാണ് ‌ *ശത ചണ്ഡീ മഹാ യാഗം* നടക്കുന്നത്.

ദുഷ്ടനിഗ്രഹം നടത്തി ശിഷ്ട സംരക്ഷണത്തിനായവതരിച്ച
ശക്തി സ്വരൂപിണിയായ ചണ്ഡികാദേവിയുടെ പുജയും ഹോമവുമാണ് ചണ്ഡികായാഗം. അധർമ്മത്തിൽ നിന്നും ലോകത്തെ ധർമ്മത്തിലേക്ക് നയിക്കുന്ന ദേവതയാണ് ചണ്ഡികാ ദേവി. ആ ദേവിയുടെ ചരിതം 700 ശ്ലോകങ്ങളായി ദേവീമാഹാത്മ്യം എന്ന പേരിൽ അറിയപ്പെടുന്നു. ദേവീമാഹാത്മ്യ പാരായണത്തോടെയുള്ള ഹോമ, തർപ്പണ, പൂജയാണ് ചണ്ഡികായാഗം.

*തഥാഗഥ നോയറ്റിക് ആൻഡ് താന്ത്രിക് റിസർച്ച് അക്കാദമിയും ഭാരതീയ ധര്‍മ്മ പ്രചാര സഭയും സംയുക്തമായാണ്‌ യാഗം നടത്തുന്നത്‌.*

*ഭാരതീയ ധര്‍മ്മ പ്രചാര സഭയുടെ ആചാര്യന്‍ ഡോ ശ്രീനാഥ്‌ കാരയാട്ടിന്റെ നേതൃത്വത്തിലാണ്‌ യാഗം നടക്കുന്നത്‌.*

നവരാത്രി ആരംഭ ദിവസമായ ഒക്ടോബർ 15 നാണ് പ്രധാന പരിപാടികൾ നടക്കുന്നത്. ഒക്ടോബർ 15 ന് രാവിലെ 6 മണി മുതൽ ആരംഭിക്കുന്ന പരിപാടി വൈകുന്നേരം 5 മണിയോടെ അവസാനിക്കും.

എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു.

https://rzp.io/l/Fjf6UTJAv


നന്ദി
*തഥാഗഥ നോയറ്റിക് ആൻഡ് താന്ത്രിക് റിസർച്ച് അക്കാദമി*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started