Equinox 25-sep-2023

ഇന്നലെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ ഏഴു നിലകളിലെ ജാലകങ്ങളിലൂടെ നേർരേഖയിൽ താഴോട്ട് വരുന്ന സൂര്യനെ കാണുക….

ഈ പ്രതിഭാസത്തെ വിഷവം( ഇക്യുനോക്സ്) (EQUINOX )എന്ന് പറയുന്നു..
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അനേകം വാസ്തുവിദ്യാ സവിശേഷതകളിൽ ഒന്നാണിത്.
ക്ഷേത്രത്തിന്റെ പ്രധാന കവാടമായ കിഴക്കേ ഗോപുരത്തിന് ഏഴ് നിലകളുണ്ട്, ഓരോ നിലയുടെയും മധ്യഭാഗത്ത് അതിന്റെ എതിർവശങ്ങളിൽ ഒരു ജോടി ജാലകമുണ്ട്. വിഷവദിനത്തിലെ കൃത്യം രണ്ട് ദിവസങ്ങളിൽ (മാർച്ച് 21-നും സെപ്റ്റംബർ 23-നും അടുത്ത്) അസ്തമയസൂര്യൻ വിന്യസിച്ചിരിക്കുന്നതും ഏകദേശം 5 മിനിറ്റ് ഇടവേളകളിൽ ഓരോ ജാലകങ്ങളിലൂടെയും കൃത്യമായി കടന്നുപോകുന്നതും ഒരാൾക്ക് കാണാനാകും.

ഫോട്ടോ :അരുൺ വിനയ്, കാലടി ബാലചന്ദ്രൻ

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started