Kalki avatharam

*ഓം ഹരിശ്രീ ഗണപതായേ നമഃ*
*&&&&&&::::::::&&&&&&::::::::&&&&*

*തിരുമഥുര*
🐄🐄🐄🐄

*ശ്രീമദ് കൽക്കി പുരാണം*
*%%%%%%%%%%%%%%%%%%*
1️⃣

* *”ഓം ഹരിശ്രീ ഗണപതയെ നമ:*
*അവിഘ്നമസ്തു ശ്രീഗുരുഭ്യോ നമ:*
*ഓം നമോ ഭഗവതേ വാസുദേവായ*
*ശ്രീകൃഷ്ണായ പരമാത്മനേ നമ:*



*പ്രഥമ അംശം*
*()()()()()()()()()*

*അദ്ധ്യായം 1*
============

*പുരാണോപദേശപ്രാരംഭം*
———————————————–

*””സേന്ദ്രാ ദേവഗണാ മുനീശ്വരജനാ*
*ലോകാഃ സപാലാ: സദാ*
*സ്വം സ്വം കർമ്മ സുസിദ്ധയേ പ്രതിദിനം*
*ഭക്ത്യാ ഭജന്തുത്തമാ:*
*വിഘ്നേശമനന്ത മച്യുതമജം*
*സർവ്വത്ന സർവ്വാശ്രയം*
*വന്ദേ വൈദിക* *താന്ത്രികാദിവിവിധൈ:*
*ശാസ്ത്ര്യ:പുരോവിന്ദതം*

*ഇന്ദ്രനും, ദേവഗണങ്ങളും, മുനീശ്വരൻമാരും,* *ലോകപാലൻമാരും അവരുടെ*
*നിയന്ത്രണത്തിലുളള ലോകത്തിലെ ജനങ്ങളും, യാതൊരുവനെ നിത്യവും ഭക്തി യോടുകൂടി* *ഭജിച്ചിട്ടാണോ താന്താക്കളുടെ കർമ്മങ്ങൾ നിർവഹിക്കുവാൻ ശക്തരായി ഭവിക്കുന്നത്*
*വൈദികവും, താന്ത്രികവുമായ അനേക ശാസ്ത്രങ്ങളിൽ ആദ്യ പൂജ്യനായി* *പ്രകീർത്തിച്ചിരിക്കുന്നത് യാതൊരുവനെയാണോ, സർവജ്ഞനും സർവർക്കും ആശ്രയമായിരിക്കുന്നവനും അന്തമില്ലാത്ത സ്വരൂപത്തോട് കൂടിയവനും, നാശഹീനനും, ജന്മമെടുക്കാത്തവനുമായ ആ വിഘ്നേശനെ ഞാൻ വന്ദിക്കുന്നു.*

*””നാരായണം നമസ്കൃത്യ*
*നരം ചൈവ നരോത്തമം* *ദേവീം സരസ്വതീം ചൈവ*
*തതോ ജയമുദീരയേത്””*

*നാരായണനെയും,നരോത്തമനായനരനെയുംസരസ്വതീദേവിയെയും നമസ്കരിച്ചിട്ട് ജയമെന്നുകൂടി പേരുളളതായ പുരാണത്തെ പറയണം.*

*ഭൂമൻഡലത്തിലെ ക്രൂരരും ദുരാചാരികളുമായ നൃപന്മാരെയെല്ലാം ഇല്ലാ താക്കുന്നതിനായി ബ്രാഹ്മണകുലത്തിൽ ജാതനായവനും തന്റെ വേഗതയേറിയ കുതിരയുടെ പുറത്ത് കയറി തീക്ഷ്ണമായ ഖഡ്ഗം കൊണ്ട് ദുർജ്ജനങ്ങളെയെല്ലാം ഇല്ലാതാക്കിയവനും ധർമ്മത്തെ പുനഃസ്ഥാപിച്ച് സത്യയുഗത്തിന്റെ ആരംഭം കുറിച്ചവനും പരമാത്മാ സ്വരൂപിയായ ശ്രീഹരിതന്നെയായിരിക്കുന്നവനുമായ ശ്രീ കല്ക്കിഭഗവാൻ നമ്മെയെല്ലാം എല്ലായ്പ്പോഴും കാത്തു രക്ഷിക്കട്ടെ.*

*ഗോമതി നദിയുടെ തീരത്തുള്ള ഒരു പുണ്യസ്ഥലമാണ് നൈമിശാരണ്യം. കലിയുഗം ആരംഭിക്കാൻ പോകുന്നതറിഞ്ഞ മുനിമാർ കലിദോഷത്തിൽ നിന്ന് മുക്തിലഭിക്കുന്നതിനായി ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് അവർക്കായി കൊണ്ട് ദർഭകൊണ്ടുള്ള ഒരു നേമിയേ (ചക്രം ) പ്രദാനം ചെയ്തു. ആ നേമി പതിക്കുന്നത് എവിടെയാണോ അവിടെവച്ച് യാഗങ്ങൾ നടത്തിയാൽ കലിദോഷ ശാന്തി ഭവിക്കുമെന്നും ബ്രഹ്മാവ് അരുളി ചെയ്തു. ആ നേമി ഉരുണ്ടുരുണ്ട് ചെന്ന് പതിച്ചത്. ഒരു ആരണ്യത്തിലായിരുന്നു. നേമി പതിച്ച ആരണ്യമായതുകൊണ്ട് മുനിമാർ അതിന് നൈമിശാരണ്യം എന്ന് നാമകരണം ചെയ്തു. ശൗനകൻ തുടങ്ങിയ മുനിമാരുടെ നേതൃത്വത്തിൽ അവിടെ വെച്ച് ആയിരം സംവത്സരം നീണ്ടു നിന്ന ഒരു മഹായാഗം ആരംഭിച്ചു*
*ഒരുനാൾയാഗവേദിയിലേയ്ക്ക് വ്യാസശിഷ്യനും പുരാണസാഗരത്തിന്റെ പാരം കണ്ടവനും* *മഹാജ്ഞാനിയുമായ സൂത പൗരാണികനും ആഗതനായി. ശൗനകാദി മുനീന്ദ്രന്മാർ ലോമഹർഷണന്റെ പുതനായ സൂതപൗരാണികനെ ആദരവോടുകൂടി സ്വീകരിച്ചിരുത്തിയശേഷം ഇപ്ര കാരം ചോദിച്ചു. “അല്ലയോ മഹാത്മാവായ സൂതപൗരാണികരേ,* *അവിടുന്ന് സർവജ്ഞനായ വ്യാസ ഭഗവാനിൽ നിന്നും സകല പുരാണങ്ങളും നല്ലതുപോലെ* *അഭ്യസിച്ചവനാണല്ലോ. മാത്രവുമല്ല അവിടുന്ന് ത്രികാലജ്ഞാനിയും സർവധർമ്മങ്ങളെയും നല്ലതുപോലെ* *മനസ്സിലാക്കിയവനുമാണ്.*
*അവിടുന്ന് ഞങ്ങൾക്കുണ്ടായിരിക്കുന്ന ഒരു* *സന്ദേഹത്തെ തീർത്തു തരേണമേ. ഇനി വരുവാൻ പോകുന്ന യുഗം* *കലിയുഗമാണെന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. ഈ കലി ആരാണ്? സനാതനമായ വേദധർമ്മത്തെ കലി എങ്ങിനെയാണ് നശിപ്പിച്ചത്? കലിയുഗത്തിന്റെ അവസാന ത്തിൽ ഭഗവാൻ വിഷ്ണു എവിടെയാണ് അവതരിക്കുക? ഇതെല്ലാം അവിടുന്ന് വിസ്തരിച്ച് പറഞ്ഞു തരേണമേ.*

*തുടരും………..*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started