രാമായണ പ്രശ്നോത്തരി – 30
- സീതാദേവി ലങ്കയിൽ താമസിച്ചതിനെ കുറിച്ച് ജനാപവാദം ഉണ്ടെന്ന് ശ്രീ രാമനെ അറിയിച്ച ചാരൻ ആര്?
ഭദ്രൻ - സീതാദേവി ലങ്കയിൽ താമസിച്ചതു മൂലമുണ്ടായ ജനാപവാദത്തിന് ശ്രീരാമൻ കല്പിച്ച പ്രതിവിധി എന്തായിരുന്നു ?
സീതാപരിത്യാഗം
3.സീതാപരിത്യാഗത്തിനായി ശ്രീരാമൻ തെരഞ്ഞെടുത്ത സ്ഥലം ഏതാണ്?
വാല്മീകി മഹർഷിയുടെ ആശ്രമ പരിസരം - സീതാ പരിത്യാഗം കഴിഞ്ഞ് മടങ്ങിയ ലക്ഷ്മണനും സുമന്ത്രരും രാത്രി ഏത് നദീതീരത്താണ് ചിലവഴിച്ചത് ?
കൗശികീ നദിയുടെ തീരത്ത് . - സീതാദേവിയെ വനത്തിൽ ഉപേക്ഷിച്ചു വന്ന ലക്ഷ്മണനോട് ശ്രീരാമൻ ആരുടെ കഥയാണ് പറഞ്ഞത്?
നൃഗ മഹാരാജാവിന്റെ - മഹർഷിമാരുടെ ശാപത്താൽ നൃഗ മഹാരാജാവ് ഏത് ജീവിയായിട്ടാണ് മാറിയത് ?
ഓന്ത്
7.ശാപമേറ്റ ശേഷം നൃഗമഹാരാജാവ് തന്റെ രാജ്യത്തിന്റെ രാജാവായി ആരെയാണ് വാഴിച്ചത്?
പുത്രനായ വസുവിനെ - മിത്രൻ ഉർവ്വശിയെ ശപിച്ചത് എപ്രകാരമായിരുന്നു ?
മനുഷ്യന്റെ ഭാര്യയായി തീരട്ടെ എന്ന് . - മിത്രന്റെ ശാപം മൂലം ഉർവ്വശിക്ക് ലഭിച്ച ഭർത്താവ് ആരായിരുന്നു ?
പുരൂരവസ്സ് - ആരായിരുന്നു യയാതിയുടെ പിതാവ് ?
നഹുഷൻ - യയാതിയുടെ ഭാര്യമാരായ ശർമ്മിഷ്ഠ, ദേവയാനി എന്നിവരുടെ പിതാക്കന്മാർ ആരെല്ലാമായിരുന്നു ?
ദേവയാനി – ശുക്രൻ
ശർമ്മിഷ്ഠ – വൃഷപർവ്വാവ് - ജരാനര ബാധിച്ച് വൃദ്ധനാകട്ടെ എന്ന് യയാതിയെ ശപിച്ചത് ആര് ?
ശുക്രാചാര്യർ - ശുക്രന്റെ ശാപമേറ്റ യയാതിയുടെ ആവശ്യ പ്രകാരം വാർദ്ധക്യം ഏറ്റുവാങ്ങിയ പുത്രൻ ആരായിരുന്നു ?
പുരു
14.സീതാ പരിത്യാഗത്തിനു ശേഷം അയോദ്ധ്യയിലെത്തിയ മുനിമാർ ശ്രീരാമനോട് ഏത് അസുരനെ കുറിച്ചാണ് പറഞ്ഞത് ?
മധു - മധു എന്ന അസുരന് പരമശിവൻ നല്കിയ ശൂലത്തിന്റെ പ്രത്യേകത എന്തായിരുന്നു ?
ശത്രുക്കളെ വധിച്ച ശേഷം ശൂലം മധുവിന്റെ കയ്യിൽ തന്നെ തിരികെ എത്തിച്ചേരും. - ലവണാസുരനെ വധിക്കുവാൻ ശ്രീരാമൻ ആരെയാണ് നിയോഗിച്ചത് ?
ശത്രുഘ്നൻ - ലവ കുശന്മാരുടെ ജാതകർമ്മം നടത്തിയത് ആരായിരുന്നു ?
വാല്മീകി മഹർഷി - ശ്രീരാമാൻ അയോദ്ധ്യ ഭരിക്കുന്ന കാലത്ത് തലകീഴായി തപസ്സു ചെയ്തിരുന്ന ശൂദ്ര മുനി ആരായിരുന്നു ?
ശംബൂകൻ - ശംബൂകൻ എന്തിനാണ് തല കീഴായി തപസ്സു ചെയ്തത് ?
സ്വർഗ്ഗ പ്രാപ്തിക്കായി. - ശംബൂക വധത്തിനു ശേഷം തന്റെ ആശ്രമത്തിലെത്തിയ ശ്രീരാമന് അഗസ്ത്യമുനി നല്കിയ ദിവ്യാഭരണം ആരുടെ ആയിരുന്നു ?
ശ്വേതന്റെ
തയ്യാറാക്കിയത്
രാജീവ് പി.കെ.
പെരുമ്പാവൂർ
9496245676