*രാമായണ പ്രശ്നോത്തരി – 29*
1. കാർത്തവീര്യാർജ്ജുനന്റെ ബന്ധനത്തിൽ നിന്നും മോചിതനായ രാവണൻ പിന്നീട് ആരോടാണ് യുദ്ധത്തിന് പുറപ്പെട്ടത് ?
ബാലിയോട്
2.സന്ധ്യാവന്ദനത്തിനായി ബാലി എത്ര സമുദ്രങ്ങളിൽ പോകാറുണ്ട് ?
നാലു സമുദ്രങ്ങളിൽ
3. രാവണൻ ബാലിയോട് യുദ്ധത്തിനായി ചെന്നപ്പോൾ ബാലി എവിടെയായിരുന്നു ?
ദക്ഷിണ വാരിധിയിൽ
4. ആരെ സാക്ഷിയാക്കിയാണ് രാവണനും ബാലിയും സഖ്യം ചെയ്തത് ?
അഗ്നിയെ സാക്ഷിയാക്കി
5. ആരുടെ പ്രേരണയിലാണ് യമദേവനുമായി യുദ്ധം ചെയ്യാൻ രാവണൻ പുറപ്പെട്ടത് ?
നാരദ മുനിയുടെ
6. രാവണനും യമദേവനും തമ്മിലുള്ള യുദ്ധം എത്ര ദിവസം നീണ്ടുനിന്നു ?
ഏഴു ദിവസം
7. രാവണന് നേരെ കാലദണ്ഡം പ്രയോഗിക്കാൻ തുനിഞ്ഞ യമദേവനെ ആരാണ് തടഞ്ഞത് ?
ബ്രഹ്മാവ്
8. യമരാജാവുമായി യുദ്ധം അവസാനിപ്പിച്ച ശേഷം രാവണൻ ആരുടെ മന്ദിരത്തിലാണ് എത്തിയത് ?
വാസുകിയുടെ
9. നിവാത കവചന്മാരുമായുള്ള യുദ്ധം രാവണൻ അവസാനിപ്പിച്ചത് ആരുടെ അഭ്യർത്ഥന മാനിച്ചാണ് ?
ബ്രഹ്മാവിന്റെ
10. നിവാത കവചന്മാർ ഏത് നഗരത്തിലാണ് വസിച്ചിരുന്നത് ?
മണിമതി
11. നിവാത കവചന്മാരുമായി സഖ്യം ചെയ്ത ശേഷം രാവണൻ പിന്നീട് ആരുമായാണ് യുദ്ധം ചെയ്തത് ?
കാലകേയന്മാർ
12. കുംഭീനസിയെ തട്ടിക്കൊണ്ടുപോയ രാക്ഷസൻ ആര് ?
മധു
13. രാവണൻ പരസ്ത്രീകളെ തട്ടിയെടുക്കുന്നതിന്റെ ഫലമാണ് കുംഭീനസിയെ മധു തട്ടിക്കൊണ്ടുപോയത് എന്ന് രാവണനോട് പറഞ്ഞത് ആരാണ് ?
വിഭീഷണൻ
14. മധുരാക്ഷസനുമായി സഖ്യം ചെയ്ത ശേഷം ദേവലോകത്തേക്ക് യുദ്ധത്തിന് പോകുന്ന വഴി രാവണൻ കണ്ടുമുട്ടിയ സുന്ദരിയായ സ്ത്രീ ആരായിരുന്നു ?
രംഭ
15. രംഭയുടെ ഭർത്താവ് ആരായിരുന്നു ?
നള കൂബരൻ
16. രാവണനും ദേവന്മാരുമായുള്ള യുദ്ധത്തിൽ മേഘനാദനുമായി യുദ്ധം ചെയ്യാൻ രാവണൻ ആരെയാണ് നിയോഗിച്ചത് ?
ജയന്തനെ
17.മേഘനാദനുമായുള്ള യുദ്ധത്തിൽ ഇന്ദ്രപുത്രനായ ജയന്തന്റെ സാരഥി ആരായിരുന്നു ?
ഗോമുഖൻ
18.മേഘനാദനുമായുള്ള യുദ്ധത്തിൽ തളർന്ന ജയന്തനെ സമുദ്രത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചത് ആരായിരുന്നു ?
പുലോമാവ്
19. ദേവന്മാരും രാവണ സേനയും തമ്മിലുള്ള യുദ്ധത്തിൽ മേഘനാദനാൽ ബന്ധിതനായ ഇന്ദ്രനെ മോചിപ്പിച്ചത് ആരുടെ അഭ്യർത്ഥനപ്രകാരമാണ് ?
ബ്രഹ്മാവിന്റെ
20. ദേവേന്ദ്രന് എന്തുകൊണ്ടാണ് മേഘനാഥന്റെ ബന്ധനത്തിൽ കിടക്കേണ്ടി വന്നത് ?
അഹല്യാ പ്രാപ്തി.
*തയ്യാറാക്കിയത്*
*രാജീവ് പി കെ*
*പെരുമ്പാവൂർ*
*9496245676*
Ramayan Prashnotari 29
By:
Posted in: