Ramayan Prashnotari 28

*രാമായണ പ്രശ്നോത്തരി – 28*
1. ശ്രീപരമേശ്വരനിൽ നിന്നും രാവണൻ എന്ന പേര് ലഭിച്ചശേഷം പുഷ്പക വിമാനത്തിൽ ലങ്കയിലേക്ക് മടങ്ങുന്ന വഴി രാവണൻ കണ്ട കന്യക ആരായിരുന്നു ?
വേദവതി
2. തന്റെ മകളായ വേദവതിയെ ആർക്ക് വിവാഹം കഴിച്ചു നൽകാനാണ് പിതാവായ കുശദ്ധ്വജൻ ആഗ്രഹിച്ചത് ?
മഹാവിഷ്ണുവിന്
3. തന്റെ പ്രേമാഭ്യർത്ഥന നിരസിച്ച വേദവതിയെ രാവണൻ എന്താണ് ചെയ്തത് ?തലമുടിയിൽ ചുറ്റിപ്പിടിച്ചു
4. രാവണൻ സ്പർശിച്ചത് മൂലം എന്താണ് രാവണൻ ചെയ്തത് ?
അഗ്നിയിൽ ചാടി ദേഹത്യാഗം ചെയ്തു
5. വേദവതി എപ്രകാരമാണ് രാവണനെ ശപിച്ചത് ? അടുത്ത ജന്മത്തിൽ താൻ കാരണം മരണവും കുലനാശവും സംഭവിക്കും എന്ന് .
6. അടുത്ത ജന്മത്തിൽ വേദവതി ആരായിട്ടാണ് ജനിച്ചത് ?
സീതാദേവി
7. ആരുമായുള്ള യുദ്ധത്തിലാണ് ദശരഥന്റെ രഥത്തിന്റെ കീലം ഊരി തെറിച്ചു പോയത് ?
ശംബരാസുരൻ
8. സശ്ശരീരനായി ദേവലോകത്ത് പോകാൻ ത്രിശങ്കു നടത്തിയ യാഗത്തിന്റെ യജ്ഞകൻ ആരായിരുന്നു ? വിശ്വാമിത്രൻ
9. വേദവതിയിൽ നിന്നും ശാപമേറ്റ ശേഷം രാവണൻ ആരെയാണ് സന്ദർശിച്ചത് ?
മരുത്തൻ
10. മരുത്തന്റെ യാഗശാലയിൽ രാവണൻ എത്തിയപ്പോൾ രാവണനെ പേടിച്ച് ഇന്ദ്രൻ ഏത് രൂപമാണ് സ്വീകരിച്ചത് ?
മയിലിന്റെ
11. മരുത്തന്റെ യാഗശാലയിൽ എത്തിയ രാവണനെ പേടിച്ച് വരുണൻ, വൈശ്രവണൻ എന്നിവർ ഏത് രൂപങ്ങളാണ് സ്വീകരിച്ചത് ?
വരുണൻ – അരയന്നം
വൈശ്രവണൻ – ഓന്ത്
12. രോഗങ്ങൾ കൊണ്ടും പ്രായം കൊണ്ടും മരണമുണ്ടാകില്ലെന്ന് കാക്കയ്ക്ക് വരം നൽകിയതാര് ? ധർമ്മരാജൻ (അന്തകൻ)
13. രാവണനുമായി യുദ്ധം ചെയ്യാൻ മുതിർന്ന മരുത്തനെ തടഞ്ഞത് ആര് ?
മരുത്തന്റെ ആചാര്യനായ സംവർത്തൻ
14. ആരുടെ സഹോദരനായിരുന്നു
സംവർത്തൻ ?
ബ്രഹസ്പതിയുടെ
15. അയോദ്ധ്യ ഭരിച്ചിരുന്ന ഒരു രാജാവിനെ രാവണൻ വധിച്ചിട്ടുണ്ട് .ഏതാണ് ആ രാജാവ് ?
അനാരണ്യൻ
16. തന്റെ വംശത്തിൽ പിറക്കുന്ന ദശരഥ പുത്രനായ രാമൻ നിമിത്തം രാവണന് മരണവും വംശ നാശവും സംഭവിക്കുമെന്ന് ശപിച്ചത് ആര് ?
അനാരണ്യൻ
17. പുഷ്പക വിമാനത്തിൽ സഞ്ചരിക്കവേ ആലസ്യം തീർക്കാൻ രാവണൻ ഏത് നദീതീരത്താണ് ഇറങ്ങിയത് ?
നർമ്മദ
18. കൈകൾകൊണ്ട് നർമ്മദയിലെ ജലം തടഞ്ഞു നിർത്തി നർമ്മദയിൽ വെള്ളപ്പൊക്കം ഉണ്ടാക്കി രാവണന്റെ ശിവപൂജയ്ക്ക് ഭംഗം വരുത്തിയത് ആര് ?
കാർത്തവീര്യാർജ്ജുനൻ
19. ഏത് രാജ്യത്തെ രാജാവായിരുന്നു കാർത്തവീര്യാർജ്ജുനൻ ?
ഹേഹയം
20. രാവണനും കാർത്തവീര്യാർജ്ജുനനും തമ്മിലുള്ള യുദ്ധത്തിൽ ബന്ധനസ്ഥനായ രാവണനെ മോചിപ്പിക്കാൻ കാർത്തവീര്യാർജ്ജുനനോട് അഭ്യർത്ഥിച്ചത് ആരായിരുന്നു ?
പുലസ്ത്യൻ
*തയ്യാറാക്കിയത്*
*രാജീവ്.പി.കെ.*
*പെരുമ്പാവൂർ*
*9496245676*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started