രാമായണ പ്രശ്നോത്തരി 27
1. ലങ്ക തനിക്ക് വിട്ടു നൽകണമെന്ന സന്ദേശവുമായി ആരെയാണ് രാവണൻ വൈശ്രവണന്റെ അടുത്തേക്ക് അയച്ചത്?
പ്രഹസ്തനെ
2. വിശ്രവസ്സിന്റെ നിർദ്ദേശപ്രകാരം ലങ്ക നഗരി ഉപേക്ഷിച്ച വൈശ്രവണൻ എവിടെയാണ് താമസമാക്കിയത് ?
കൈലാസത്തിലെ അളകാപുരിയിൽ
3. വൈശ്രവണനെ പുറത്താക്കി ലങ്കാധിപനായി വാഴുന്ന സമയം നായാട്ടിനു പോയ രാവണൻ ആരെയാണ് കണ്ടുമുട്ടിയത് ?
മയനെ
4. അസുര ശിൽപിയായ മയന്റെ ഭാര്യ ആരായിരുന്നു ?
ഹേമ
5. മയൻ തന്റെ പുത്രിയായ മണ്ഡോദരിയെയും കൊണ്ട് സഞ്ചരിച്ചു നടന്നത് എന്തിനുവേണ്ടിയായിരുന്നു ?
പുത്രിക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ
6. പുത്രിയായ മണ്ഡോദരിയെ വിവാഹം ചെയ്ത രാവണന് മയൻ നൽകിയ ആയുധം എന്തായിരുന്നു ?
വേൽ
7. വിഭീഷണൻ ആരെയാണ് വിവാഹം ചെയ്തത്?
സരമയെ
8. ആരുടെ പുത്രിയായിരുന്നു സരമ ?
ശൈലൂഷൻ
9. ആരാണ് രാവണ സഹോദരിയായ ശൂർപ്പണഖയെ വിവാഹം കഴിച്ചത് ?
വിദ്യുത്ജിഹ്വൻ
10. ഏത് വർഗ്ഗക്കാരായിരുന്നു വൈശ്രവണന്റെ സൈന്യത്തിൽ ഉണ്ടായിരുന്നത് ?
യക്ഷന്മാർ
11. വൈശ്രവണന്റെ മുഖ്യ സൈന്യാധിപൻ ആരായിരുന്നു ?
മണി ഭദ്രൻ
11. രാവണന്റെ അസ്ത്രമേറ്റ് വീണ വൈശ്രവണനെ മുനിമാർ ആശ്വസിപ്പിച്ചത് എവിടെവച്ചാണ് ?
നന്ദന വനത്തിൽ
12. യുദ്ധത്തിൽ പരാജിതനായ വൈശ്രവണനിൽ നിന്നും പുഷ്പക വിമാനം തട്ടിയെടുത്ത് രാവണൻ യാത്ര ചെയ്യുമ്പോൾ എവിടെവച്ചാണ് പുഷ്പക വിമാനം നിന്നു പോയത് ?
ശരവണ ദേശത്ത്
13..പുഷ്പക വിമാനം നിന്നു പോകാൻ ഉള്ള കാരണം രാവണനോടു പറഞ്ഞത് ആര് ?
നന്ദീശ്വരൻ
14. നന്ദീശ്വരൻ രാവണനെ ശപിച്ചത് എന്തിനായിരുന്നു ?
വാനരൻ എന്ന് വിളിച്ച് പരിഹസിച്ചതിന്
15. രാവണനെ നന്ദീശ്വരൻ ശപിച്ചത് എപ്രകാരമായിരുന്നു ?
വാനരന്മാർ മൂലം കുലനാശം സംഭവിക്കുമെന്ന്
16. പുഷ്പക വിമാനം നിന്ന് പോയതിൽ ക്രൂദ്ധനായ രാവണൻ എടുത്ത് ഉയർത്താൻ ശ്രമിച്ച പർവ്വതം ഏത്? കൈലാസം
17. രാവണൻ കൈലാസം എടുത്ത് ഉയർത്താൻ ശ്രമിച്ചപ്പോൾ എന്താണ് പരമശിവൻ ചെയ്തത് ?
കാൽവിരൽ കൊണ്ട് അമർത്തി കൈലാസം ഉറപ്പിച്ചു
18. ദശമുഖന് രാവണൻ എന്ന പേര് നൽകിയത് ആര് ?
പരമശിവൻ
19.ദശമുഖന് രാവണൻ എന്ന പേര് ലഭിക്കാൻ കാരണമെന്താണ് ?
കൈലാസത്തിനടിയിൽ തൻറെ കൈകൾ പെട്ടു പോയപ്പോൾ ദശമുഖൻ ഉയർത്തിയ ശബ്ദം ( രവം ) ഭയങ്കരമായതിനാലാണ് രാവണൻ എന്ന് പേര് ലഭിച്ചത്
20. പരമശിവൻ രാവണന് നൽകിയ ആയുധം ഏതായിരുന്നു ?
ചന്ദ്രഹാസം
*തയ്യാറാക്കിയത്*
*രാജീവ്.പി കെ.*
*പെരുമ്പാവൂർ*
*9496245676*
Ramayan Prashnotari 27
By:
Posted in: