*രാമായണ പ്രശ്നോത്തരി 26*
1. സുകേശന്റെ പുത്രന്മാർ വിവാഹം ചെയ്തത് ആരുടെ മക്കളെ ആയിരുന്നു ?
നർമ്മദയുടെ
2. മാല്യവാന്റെയും സുന്ദരിയുടെയും ഏക മകൾ ആരായിരുന്നു ?
അനല
3. സുകേശന്റെ പുത്രനായ മാലിയുടെ പത്നി ആരായിരുന്നു ?
വസുദ
4. ദേവന്മാരോടുള്ള അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ മഹാവിഷ്ണുവിനാൽ കൊല്ലപ്പെടും എന്ന് സഹോദരന്മാർക്ക് മുന്നറിയിപ്പ് നൽകിയത് ആര്?
മാല്യവാൻ
5. സുകേശ പുത്രന്മാർ ദേവലോകം ആക്രമിച്ചപ്പോൾ ആരാണ് ദേവന്മാരുടെ സഹായത്തിനായി എത്തിയത് ?
മഹാവിഷ്ണു
6. ബ്രഹ്മാവ് കോട്ടുവായിട്ടപ്പോൾ പിറന്നു എന്ന് പറയപ്പെടുന്ന രാമായണത്തിലെ കഥാപാത്രം ഏത് ?
ജാംബവാൻ
7. ത്രിശങ്കുവിന്റെ യഥാർത്ഥ നാമം എന്തായിരുന്നു ?
സത്യവ്രതൻ
8. മഹാവിഷ്ണുവും മാല്യവാനും തമ്മിലുള്ള യുദ്ധത്തിനിടയിൽ മാല്യവാനെ അടിച്ചിട്ടത് ആരായിരുന്നു ?
ഗരുഢൻ
9. ദേവന്മാരുമായി യുദ്ധത്തിൽ പരാജയപ്പെട്ട മാല്യവാനും സുമാലിയും എങ്ങോട്ടാണ് രക്ഷപ്പെട്ടത് ?
ലങ്കയിലേക്ക്
10.മഹാവിഷ്ണുവിനോട് തോറ്റ മാല്യവാനും സുമാലിയും ലങ്കയിൽ അഭയം പ്രാപിച്ച ശേഷം ലോക വൃത്താന്തം അറിയുന്നതിനായി പുറപ്പെട്ട സുമാലിയോടൊപ്പം ആരാണ് ഉണ്ടായിരുന്നത് ?
കൈകസി
11. സുമാലിയും കൈകസിയും കൂടി സഞ്ചരിക്കുമ്പോൾ പുഷ്പക വിമാനത്തിൽ സഞ്ചരിക്കുന്ന ആരെയാണ് കണ്ടത് ?
വൈശ്രവണനെ
12. പുഷ്പക വിമാനത്തിൽ പിതാവിനെ കാണാൻ പോകുന്ന വൈശ്രവണനെ കൈകസി ആർക്കാണ് കാണിച്ചുകൊടുത്തത് ?
രാവണന്
13. വൈശ്രവണനെ പോലെ ആകുന്നതിന് ദശമുഖനും സഹോദരന്മാരും ആരെ പ്രത്യക്ഷപ്പെടുത്താനാണ് തപസനുഷ്ടിച്ചത് ?
ബ്രഹ്മാവിനെ
14. വരലാഭത്തിനായി രാവണനും സഹോദരന്മാരും ബ്രഹ്മാവിനെ തപസ്സു ചെയ്തത് എവിടെയാണ് ? ഗോകർണം
15. ബ്രഹ്മാവിനോട് രാവണൻ ആവശ്യപ്പെട്ട വരം എന്തായിരുന്നു ?
മനുഷ്യരൊഴികെ മറ്റാരും തന്നെ വധിക്കരുത് എന്ന്
16. കുംഭകർണ്ണന് വരം നൽകുന്നതിന് മുമ്പ് കുംഭകർണ്ണന്റെ മുൻകാല പ്രവർത്തനങ്ങൾ ഓർത്തുവേണം നൽകാൻ എന്ന് ബ്രഹ്മാവിനോട് അപേക്ഷിച്ചത് ആര് ?
ദേവകൾ
17. വരം ചോദിക്കുവാൻ തയ്യാറായ കുംഭകർണ്ണന്റെ നാവിൽ വസിച്ച് സംഭ്രാന്തി ഉണ്ടാക്കണമെന്ന് ബ്രഹ്മാവ് ആരോടാണ് ആവശ്യപ്പെട്ടത് ?
സരസ്വതി ദേവിയോട്
18 . തപസ്സനുഷ്ഠിച്ച് പ്രത്യക്ഷപ്പെടുത്തിയ ബ്രഹ്മാവിനോട് കുംഭകർണ്ണൻ എന്ത് വരമാണ് ആവശ്യപ്പെട്ടത് ?
നിദ്രത്വം
19. കശ്യപ പ്രജാപതിയുടെ പത്നിമാർ ആരെല്ലാം ആയിരുന്നു?
അദിതി, ദിതി
20.രാക്ഷസൻമാരുടേതായിരുന്ന ലങ്ക വൈശ്രവണൻ അടക്കി വാഴുകയാണെന്ന് രാവണനോട് പറഞ്ഞത് ആരാണ് ?
പ്രഹസ്തൻ
*തയ്യാറാക്കിയത്*
*രാജീവ് പി കെ*
*പെരുമ്പാവൂർ*
*9496245676*
Ramayan Prashnotari 26
By:
Posted in: