Ramayan prashnothari 25

*രാമായണ പ്രശ്നോത്തരി – 25*
1. തന്റെ ആശ്രമപരിസരത്ത് എത്തുന്ന കന്യകമാർ ഗർഭിണികളാകുമെന്ന് ശപിച്ചത് ആരാണ് ?
പുലസ്ത്യ മഹർഷി
2. ശാപത്തെ കുറിച്ച് അറിയാതെ പുലസ്ത്യ മഹർഷിയുടെ ആശ്രമ പരിസരത്തെത്തി ഗർഭിണിയായ കന്യക ആരാണ് ?
തൃണബിന്ദുവിന്റെ മകൾ
3. ശാപം മൂലം ഗർഭിണിയായ തൃണ ബിന്ദുവിന്റെ മകളെ ആരാണ് വിവാഹം ചെയ്തത് ?
പുലസ്ത്യ മഹർഷി
4.ശാപം മൂലം ഗർഭിണിയായ തൃണബിന്ദുവിന്റെ പുത്രിക്ക് ഉണ്ടായ മകൻ ആരാണ് ?
വിശ്രവസ്സ്
5. വിശ്രവസ്സിനും ദേവ വർണ്ണിനിക്കും ജനിച്ച പുത്രൻ ആരാണ് ?
വൈശ്രവണൻ
6. ആരാണ് വൈശ്രവണന് പുഷ്പക വിമാനം നൽകിയത് ?
ബ്രഹ്മാവ്
7. ബ്രഹ്മാവ് സൃഷ്ടിച്ച രണ്ട് വർഗ്ഗങ്ങൾ ഏതെല്ലാം ?
യക്ഷന്മാരും രക്ഷസ്സുകളും
8. ബ്രഹ്മാവ് സൃഷ്ടിച്ച രക്ഷസ്സുകളിലെ പ്രധാനികൾ ആരെല്ലാം ആയിരുന്നു ?
ഹേതിയും പ്രഹേതിയും
9. ഹേതി ആരെയാണ് വിവാഹം ചെയ്തത് ?
കാലന്റെ സഹോദരിയായ ദയയെ
10. ബ്രഹ്മാവ് സൃഷ്ടിച്ച രക്ഷ സ്സുകളിൽ ആരാണ് ബ്രഹ്മചര്യം സ്വീകരിച്ചത് ?
പ്രഹേതി
11. ഹേതിയുടെ പുത്രൻ ആരാണ് ?
വിദ്യുത് കേശൻ
12. ആരെയാണ് വിദ്യുത് കേശൻവിവാഹം കഴിച്ചത് ?
സാലകടംകട
13. വിദ്യുത് കേശന്റെയും സാലകടംകടയുടേയും പുത്രൻ ആര് ?
സുകേശൻ
14. ശിശു ആയിരിക്കുമ്പോൾ ഉപേക്ഷിക്കപ്പെട്ട സുകേശന് മുലപ്പാൽ നൽകി അനുഗ്രഹിച്ചത് ആര്?
ശ്രീ പാർവതി
15. സുകേൾന്‍ എവിടെയായിരുന്നു വസിച്ചിരുന്നത് ?
പുഷ്കര ദേശം
16. സുകേശന്‍ വിവാഹം കഴിച്ച വേദവതിയുടെ പിതാവായ ഗന്ധർവ്വൻ
ആരായിരുന്നു ?
ഗ്രാമിണി
17. സുകേശന്റെയും വേദവതിയുടെയും പുത്രന്മാർ ആരെല്ലാം ആയിരുന്നു ?
മാല്യവാൻ ,സുമാലി, മാലി
18. സുകേശ പുത്രന്മാർ കഠിന തപസ്സ് ചെയ്തു പ്രത്യക്ഷപ്പെടുത്തിയത് ആരെയാണ് ?
ബ്രഹ്മാവിനെ
19 സുകേശന്റെ പുത്രന്മാർക്ക് താമസിക്കുവാൻ വിശ്വകർമ്മാവ് നിർദേശിച്ച സ്ഥലം ഏതായിരുന്നു ?
ലങ്കാപുരി
20 . ആരുടെ നിർദ്ദേശപ്രകാരമാണ് വിശ്വകർമ്മാവ് ലങ്കാപുരി നിർമ്മിച്ചത് ? ദേവേന്ദ്രന്റെ
*തയ്യാറാക്കിയത്*
*രാജീവ്.പി.കെ.*
*പെരുമ്പാവൂർ*
*9496245676*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started