*രാമായണ പ്രശ്നോത്തരി – 24*
1. യുദ്ധാനന്തരം ശ്രീരാമനെ കാണുവാൻ ദശരഥ മഹാരാജാവ് ആകാശത്ത് വന്നത് ശ്രീരാമന് കാണിച്ചു കൊടുത്തത് ആര് ?
ശ്രീ പരമേശ്വരൻ
2 ആരുടെ വാസസ്ഥലമാണ് അമരാവതി എന്ന് അറിയപ്പെടുന്നത് ?
ദേവേന്ദ്രന്റെ
3. രാവണ വധത്തിനു ശേഷം ശ്രീരാമദർശനം നടത്തിയ ദശരഥൻ എങ്ങോട്ടാണ് മടങ്ങിയത് ?
അമരാവതിയിലേക്ക്.
4. യുദ്ധത്തിൽ മരിച്ച വാനരന്മാരെ ജീവിപ്പിച്ചത് ആര്?
ദേവേന്ദ്രൻ
5. യുദ്ധാനന്തരം അയോദ്ധ്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് ശ്രീരാമാദികളെ സത്കാരത്തിന് വിളിച്ചത് ആര് ?
വിഭീഷണൻ
6. വനവാസം തീരാൻ എത്ര ദിവസം ബാക്കി ഉള്ളപ്പോഴാണ് ശ്രീരാമന് സീതാദേവിയെ തിരികെ ലഭിച്ചത് ?
ഒരു ദിവസം
7. യുദ്ധാനന്തരം അയോദ്ധ്യയിലേക്ക് തിരികെ പോകുന്നതിന് വിഭീഷണൻ ശ്രീരാമന് സമർപ്പിച്ച വാഹനം ഏതായിരുന്നു?
പുഷ്പക വിമാനം
8. പുഷ്പക വിമാനത്തിൽ വച്ച് സീതാദേവിക്ക് ശ്രീരാമൻ കാണിച്ചു കൊടുത്ത ക്ഷേത്രം ഏത്?
രാമേശ്വരം ക്ഷേത്രം
9. ആരുടെ നിർദ്ദേശ പ്രകാരമാണ് വനവാസത്തിനു ശേഷം ശ്രീരാമാദികൾ തിരികെ എത്തുന്ന വിവരം ഹനുമാൻ ഗുഹനോട് പറഞ്ഞത് ?
ശ്രീരാമന്റെ
10. ശ്രീരാമാദികൾ മടങ്ങി എത്തുന്ന വിവരം ഗുഹനെയും ഭരത ശത്രുഘ്നൻമാരെയും എതു വേഷത്തിലാണ് ഹനുമാൻ അറിയിച്ചത് ?
മനുഷ്യ വേഷത്തിൽ
11. അയോദ്ധ്യയിൽ മടങ്ങി എത്തിയ ശ്രീരാമൻ പുഷ്പക വിമാനം ആരുടെ അടുത്തേക്കാണ് തിരികെ അയച്ചത് ?
വൈശ്രവണന്റെ
12. വൈശ്രവണന്റെ അടുത്തേക്ക് പുഷ്പകവിമാനം മടക്കി അയക്കുമ്പോൾ എന്ത് നിർദ്ദേശമായിരുന്നു ശ്രീരാമൻ നല്കിയത് ?
ശ്രീരാമൻ സ്മരിക്കുമ്പോൾ തിരികെ വരണം എന്ന്.
13. ശ്രീരാമനെ അയോദ്ധ്യാപതിയായി അഭിഷേകം നടത്തിയത്
ആരാണ് ?
വസിഷ്ഠൻ
14. ശ്രീരാമ പട്ടാഭിഷേക സമയത്ത് ദിവ്യമായ രത്നഹാരം ശ്രീരാമന് ഉപഹാരമായി കൊടുത്തയച്ചത് ആരായിരുന്നു ?
ദേവേന്ദ്രൻ
15. ആരുടെ കയ്യിലാണ് ദേവേന്ദ്രൻ ശ്രീരാമന് രത്ന ഹാരം കൊടുത്തയച്ചത് ?
വായു ഭഗവാന്റെ
16. പട്ടാഭിഷേകത്തിന് ശേഷം ശ്രീരാമനോട് ഹനുമാൻ ആവശ്യപ്പെട്ട വരം എന്തായിരുന്നു ?
രാമനാമം ജപിച്ച് എക്കാലവും ഭൂമിയിൽ വാഴാൻ .
17. ശ്രീരാമ പട്ടാഭിഷേകത്തിന് ശേഷം തപസ്സു ചെയ്യുന്നതിനായി ഹനുമാൻ എങ്ങോട്ടാണ് പോയത് ?
ഹിമാലയത്തിലേക്ക്.
18. പട്ടാഭിഷേകത്തിന് ശേഷം രാജ്യം ഭരിക്കുന്ന സമയം ശ്രീരാമൻ നടത്തിയ യാഗം ഏതായിരുന്നു ?
അശ്വമേധം
19. അയോദ്ധ്യയിൽ ശ്രീരാമൻ ഭരിക്കുന്ന കാലത്ത് ചെന്നുകണ്ട സന്യാസിമാരിൽ ദക്ഷിണ ദിക്കിൽ നിന്നും എത്തിയവർ ആരെല്ലാമായിരുന്നു ?
കൗശികൻ,
അഗസ്ത്യൻ
20. അയോദ്ധ്യയിൽ ശ്രീരാമൻ ഭരിക്കുന്ന കാലത്ത് ചെന്നു കണ്ട സന്യാസിമാരിൽ ആരാണ് രാക്ഷസകുലത്തിന്റെ ഉല്പത്തി കഥകൾ വിവരിച്ചത് ?
അഗസ്ത്യൻ .
*തയ്യാറാക്കിയത്*
*രാജീവ്.പി.കെ.*
*പെരുമ്പാവൂർ*
*9496245676*
Ramayan prashnothari 24
By:
Posted in: