*രാമായണ പ്രശ്നോത്തരി – 22*
1.ഇന്ദ്രജിത്തിന്റെ കൊലപാതകത്തിന് പകരം വീട്ടാൻ രാവണൻ ആരെ വധിക്കുവാനാണ് ഒരുങ്ങിയത്?
സീതാദേവിയെ
2.ലക്ഷ്മണനും ഇന്ദ്രജിത്തും തമ്മിലുള്ള യുദ്ധം എത്ര ദിവസംനീണ്ടുനിന്നു ?
മൂന്ന് ദിവസം
3.സീതാദേവിയെ വധിക്കുവാൻ ഒരുങ്ങിയ രാവണനെ പിന്തിരിപ്പിച്ചത് ആരായിരുന്നു?
സുപാർശ്വൻ
4.യുദ്ധ വിജയത്തിനായി ഹോമം നടത്തുവാൻ രാവണനെ ഉപദേശിച്ചത് ആരായിരുന്നു?
ശുക്രാചാര്യർ
5.ശുക്ര മഹർഷിയുടെ ഉപദേശാനുസരണം ഹോമം നടത്താൻ രാവണൻ തെരഞ്ഞെടുത്ത രഹസ്യ സ്ഥലം ഏതായിരുന്നു.?
ഗുഹ
6.ശ്രീരാമനുമായുള്ള യുദ്ധത്തിൽ വിജയിക്കുന്നതിനായി രാവണൻ ഹോമം ആരംഭിച്ച വിവരം ശ്രീരാമനെ അറിയിച്ചത് ആരായിരുന്നു?
വിഭീഷണൻ
7.ഹോമം മുടക്കുവാൻ എത്തിയ വാനരന്മാർക്ക് രാവണൻ ഹോമം നടത്തുന്ന സ്ഥലം കാട്ടിക്കൊടുത്തത് ആരായിരുന്നു ?
സരമ
8.രാവണൻ ഹോമം നടത്തുന്ന സ്ഥലം സരമ ഏതു വാനരനെയാണ് കാട്ടിക്കൊടുത്തത് ?
അംഗദനെ
9.എപ്രകാരമാണ് സരമ അംഗദന് രാവണൻ ഹോമം നടത്തുന്ന സ്ഥലം കാണിച്ചുകൊടുത്തത്?
കൈമുദ്ര കൊണ്ട്
10.ദേഹോപദ്രവം ഏൽപ്പിച്ചിട്ടും രാവണൻ ഹോമം നിർത്താതിരുന്നപ്പോൾ എന്തു മാർഗ്ഗമാണ് വാനരന്മാർ സ്വീകരിച്ചത്?
മണ്ഡോദരിയെ മാനഭംഗം നടത്താൻ
11.വാനരന്മാരുടെ മാനഭംഗശ്രമത്തിനിരയായ മണ്ഡോദരി രാവണന് നൽകിയ ഉപദേശം എന്തായിരുന്നു?
സീതാദേവിയെ ശ്രീരാമനെ മടക്കി നൽകുക, വിഭീഷണന് ലങ്കാ രാജ്യം നൽകുക
12.”വാനരന്മാരുടെ തല്ലുകൊണ്ടിടുവാൻ ഞാനെന്തു ദുഷ്കൃതം ചെയ്തതു ദൈവമേ”
ആരുടെ വാക്കുകളാണിത്?
മണ്ഡോദരിയുടെ
13. രാമ രാവണയുദ്ധത്തിനു മുമ്പായി സുഗ്രീവൻ വധിച്ച രാക്ഷസന്മാർ ആരൊക്കെ ?
വിരൂപാക്ഷൻ, മഹോദരൻ
14.വിഭീഷണനു നേരെ രാവണൻ പ്രയോഗിച്ച വേൽ ആരാണ് തടുത്തത് ?
ലക്ഷ്മണൻ
15. വിഭീഷണനു നേരെ പ്രയോഗിച്ച വേൽ രാവണന് ആര് നൽകിയതായിരുന്നു?
മയൻ
16.യുദ്ധത്തിൽ രാവണന്റെ ഏതായുധം ഏറ്റാണ് ലക്ഷ്മണൻ ബോധരഹിതനായത്?
വേൽ
17.രാവണന്റെ വേൽ ഏറ്റ് ബോധരഹിതനായ ലക്ഷ്മണന്റെ ബോധക്ഷയം അകറ്റുവാനുള്ള ഔഷധം നിർദ്ദേശിച്ചത് ആരായിരുന്നു ?
സുഷേണൻ
18.ലക്ഷ്മണന്റെ ബോധക്ഷയം അകറ്റുന്നതിനായി സുഷേണൻ നിർദ്ദേശിച്ച ഔഷധം ഏത്?
വിശല്യകരണി
19.സുഷേണന്റെ നിർദ്ദേശപ്രകാരം വിശല്യകരണി എത്തിച്ചത് ആര്?
ഹനുമാൻ
20.രാമരാവണ യുദ്ധത്തിൽ രാമൻ നിലത്തും രാവണൻ രഥത്തിലും യുദ്ധം ചെയ്യുന്ന സമയം ശ്രീരാമന് രഥം എത്തിച്ചു നൽകിയത് ആര്?
ഇന്ദ്രൻ
*തയ്യാറാക്കിയത്*
*രാജീവ്.പി.കെ.*
*പെരുമ്പാവൂർ*
Ramayan prashnothari 22
By:
Posted in: