Ramayana prashnothari 21

*രാമായണ പ്രശ്നോത്തരി – 21*
1. ആരാണ് കാലനേമിയെ വധിച്ചത് ?
ഹനുമാൻ
2. ബ്രഹ്മാസ്ത്രമേറ്റ് മയങ്ങി കിടന്നിരുന്ന ശ്രീരാമാദികൾ ഉണർന്നെണീറ്റത് എങ്ങനെ ആയിരുന്നു ?
ഔഷധത്തിന്റെ കാറ്റ് ഏറ്റത് മൂലം
3. ഔഷധങ്ങൾ തിരിച്ചറിയാൻ കഴിയാതിരുന്നതിനാൽ ക്രൂദ്ധനായ ഹനുമാൻ എന്താണ് ചെയ്തത് ? പർവ്വതം പറിച്ചെടുത്തു
4. യുദ്ധത്തിൽ മരിച്ച രാക്ഷസൻമാരുടെ മൃതശരീരങ്ങൾ കടലിൽ എറിയാൻ രാവണൻ കൽപ്പിച്ചത് എന്തിനായിരുന്നു ?
കൂടുതൽ രാക്ഷസന്മാർ യുദ്ധത്തിൽ മരിച്ചു എന്ന് അറിയാതിരിക്കാൻ
5. ഋഷഭാദ്രി എന്ത് ചെയ്യണമെന്നാണ് ശ്രീരാമൻ പറഞ്ഞത് ? തിരികെ പൂർവ്വ സ്ഥാനത്ത് കൊണ്ടു വയ്ക്കാൻ
6.. ആരാണ് ഋഷഭാദ്രി പൂർവ്വ സ്ഥാനത്ത് കൊണ്ടു വച്ചത്?
ഹനുമാൻ
7.യുദ്ധസമയത്ത് തന്നെ ഋഷഭാദ്രി പൂർവ്വ സ്ഥാനത്ത് കൊണ്ടുവയ്ക്കാൻ ശ്രീരാമൻ ഹനുമാനോട് ആവശ്യപ്പെട്ടത് എന്തു കൊണ്ടായിരുന്നു?
ലങ്കയിൽ ഇരുന്നാൽ ഔഷധങ്ങളുടെ കാറ്റ് നിമിത്തം രാക്ഷസ വധം അസാധ്യമായിരിക്കും എന്നതിനാൽ.
8..കുംഭകർണ്ണന്റെ പുത്രന്മാരായ കുംഭൻ , നികുംഭൻ എന്നിവരെ യുദ്ധത്തിൽ വധിച്ചത് ആര് ?
കുംഭൻ – സുഗ്രീവൻ
നികുംഭൻ – ഹനുമാൻ
9. കുംഭ നികുംഭൻ മാരുടെ മരണത്തിനുശേഷം വാനരന്മാരോട് യുദ്ധത്തിന് രാവണൻ ആരെയാണ് നിയോഗിച്ചത് ?
മകരാക്ഷനെ
10. മകരാക്ഷന്റെ പിതാവ് ആരായിരുന്നു ?
ഖരൻ
11. ആരാണ് മകരാക്ഷനെ യുദ്ധത്തിൽ വധിച്ചത് ?
ശ്രീരാമൻ
12. വാനര രാക്ഷസ യുദ്ധത്തിൽ കമ്പനൻ എന്ന രാക്ഷസനെ വധിച്ചത് ആര് ?
അംഗദൻ
13. ശ്രീരാമാദികളെ പരിഭ്രാന്തരാക്കാൻ ഇന്ദ്രജിത്ത് കാട്ടിയ മായാ പ്രയോഗം എന്ത് ? സീതാവധം
14. മായാസീതയെ തന്റെ തേരിൽ വച്ച് ഏത് ഗോപുരത്തിലൂടെയാണ് ഇന്ദ്രജിത്ത് യുദ്ധഭൂമിയിലേക്ക് പുറപ്പെട്ടത് ?
പശ്ചിമ ഗോപുരത്തിലൂടെ
15. സീതാവധം ഇന്ദ്രജിത്തിന്റെ മായാപ്രയോഗമാണെന്ന് ശ്രീരാമാദികളോട് പറഞ്ഞത് ആര് ?
വിഭീഷണൻ
16. എന്തിനു വേണ്ടിയായിരുന്നു ഇന്ദ്രജിത്ത് മായാസീതാവധം നടത്തിയത് ? ശ്രീരാമാദികളെ പരിഭ്രാന്തരാക്കി തടസ്സമില്ലാതെ ഹോമം നടത്താൻ.
17. യുദ്ധ വിജയത്തിനായി ഇന്ദ്രജിത്ത് നികുംഭിലിയിൽ ഹോമം ആരംഭിച്ച വിവരം ആരാണ് ശ്രീരാമാദികളോട് പറഞ്ഞത് ?
വിഭീഷണൻ
18. യുദ്ധത്തിൽ ഇന്ദ്രജിത്തിനെ വധിച്ചത് ആര് ?
ലക്ഷണൻ
19. ഏത് അസ്ത്രം ഉപയോഗിച്ചാണ് ലക്ഷ്മണൻ ഇന്ദ്രജിത്തിനെ വധിച്ചത് ?
ഐന്ദ്രാസ്ത്രം
20. യുദ്ധത്തിൽ എപ്രകാരമാണ് ലക്ഷ്മണൻ ഇന്ദ്രജിത്തിനെ വധിച്ചത് ?
കണ്ഠം മുറിച്ച്
*തയ്യാറാക്കിയത്*
*രാജീവ് പി കെ*
*പെരുമ്പാവൂർ*
*9496845676*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started