Ramayana prashnothari 20

*രാമായണ പ്രശ്നോത്തരി – 20*
1. ഏത് രൂപത്തിലാണ് വായുദേവൻ ലക്ഷ്മണനെ കാണാൻ എത്തിയത് ?
മനുഷ്യ രൂപത്തിൽ
2. ഏത് അസ്ത്രമുപയോഗിച്ചാണ് ലക്ഷ്മണൻ അതികായനെ വധിച്ചത് ?
ബ്രഹ്മാസ്ത്രം
3. യുദ്ധ വിജയത്തിനായി ഇന്ദ്രജിത്ത് ഹോമം നടത്തിയത് എവിടെ വച്ചായിരുന്നു ?
നികുംഭില
4. ആരെ പ്രസാദിപ്പിക്കുന്നതിനാണ് ഇന്ദ്രജിത്ത് ഹോമം നടത്തിയത് ? .
പരമശിവനെ
5.നികുംഭിലയിൽ നടത്തിയ ഹോമത്തിന്റെ ഫലമായി ഇന്ദ്രജിത്തിന് ലഭിച്ച സിദ്ധി എന്തായിരുന്നു ?
അന്തർധാനവിദ്യ
6. യുദ്ധത്തിൽ രാമലക്ഷ്മണൻമാരെയും വാനരന്മാമാരെയും ഏത് അസ്ത്രം ഉപയോഗിച്ചാണ് മേഘനാഥൻ ബോധരഹിതനാക്കിയത് ?
ബ്രഹ്മാസ്ത്രം
7. ബ്രഹ്മാസ്ത്ര പ്രയോഗത്തിൽ ബോധം നശിക്കാത്ത ശ്രീരാമ പക്ഷത്തുളളവർ ആരെല്ലാമായിരുന്നു ?
ജാംബവാൻ, ഹനുമാൻ, വിഭീഷണൻ
8. ബോധം നഷ്ടപ്പെട്ട ശ്രീരാമാദികളെ രക്ഷപ്പെടുത്തുവാൻ ഹനുമാന് മാത്രമേ സാധിക്കുവെന്ന് പറഞ്ഞത് ആരാണ് ? ജാംബവാൻ
9 .രാമലക്ഷ്മണന്മാരെയും വാനരന്മാരെയും രക്ഷിക്കുന്നതിനുള്ള ഔഷധങ്ങൾ എവിടെ ഉണ്ടെന്നാണ് ജാംബവാൻ പറഞ്ഞത് ? കൈലാസത്തിലെ ഋഷഭാദ്രിയിൽ
10. ദിവ്യ ഔഷധം ഋഷഭാദ്രിയിൽ നിന്നും കൊണ്ടുവന്നത് ആര് ?
ഹനുമാൻ
11. ഋഷഭാദ്രിയിലെ ഔഷധങ്ങൾ ഏതെല്ലാമാണ്? വിശല്യകരണി,
സന്ധാന കരണി
സുവർണ്ണ കരണി
മൃതസഞ്ജീവനി
12. ഋഷഭാദ്രിയിൽ പോകുന്ന ഹനുമാന് മാർഗ്ഗവിഘ്നം വരുത്തുവാൻ രാവണൻ ആരുടെ സഹായമാണ് തേടിയത്?
കാലനേമി
13. കാലനേമി എന്താണ് രാവണനോട് ആവശ്യപ്പെട്ടത് ?
സീതാദേവിയെ തിരികെ ശ്രീരാമനെ ഏൽപ്പിക്കുവാൻ
14. ഹനുമാന് മാർഗ്ഗവിഘ്നം വരുത്താൻ കാലനേമി ഏത് വേഷമാണ് സ്വീകരിച്ചത് ? സന്യാസിയുടെ വേഷം
15. കാലനേമിയുടെ ആശ്രമം കണ്ട ഹനുമാന് എന്താണ് തോന്നിയത് ? മാർഗ്ഗവിഭ്രംശം
16. കാലനേമിയുടെ ആശ്രമത്തിലെത്തിയ ഹനുമാൻ എന്താണ് ആവശ്യപ്പെട്ടത് ? ദാഹജലം
17. ദാഹജലം ആവശ്യപ്പെട്ട ഹനുമാന് സന്യാസ വേഷധാരിയായ കാലനേമി എന്താണ് നൽകിയത് ?
കമണ്ഡലുവിലെ വെള്ളം
18. കമണ്ഡലുവിലെ വെള്ളം തികയില്ല എന്ന് പറഞ്ഞ ഹനുമാനെ കാലിനേമി എങ്ങോട്ടാണ് അയച്ചത് ? ജലാശയത്തിലേക്ക്
19. ജലാശയത്തിൽ ഇറങ്ങിയ ഹനുമാനെ ഉപദ്രവിക്കാൻ വന്ന ജീവി ഏത് ?
മുതല
20. മുതലയുടെ രൂപത്തിൽ ഹനുമാനെ ആക്രമിക്കാൻ വന്നത് ആരായിരുന്നു ?
ധന്യമാലി
*തയ്യാറാക്കിയത്:*
*രാജീവ് പി .കെ*
*പെരുമ്പാവൂർ*
*9496245676*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started