Ramayana prashnothari 19

*രാമായണ പ്രശ്നോത്തരി – 19*
1. കുംഭകർണ്ണന്റെ പുത്രന്മാർ ആരെല്ലാം ?
കുംഭൻ, നികുംഭൻ
2. യുദ്ധത്തിൽ രാവണന്റെ ഏത് ആയുധമാണ് ലക്ഷ്മണനെ ബോധരഹിതനാക്കിയത് ?
വേൽ
3. രാവണൻ ലക്ഷ്മണനു നേരെ പ്രയോഗിച്ച വേൽ ആര് നിർമ്മിച്ചതായിരുന്നു ?
മയൻ
4. രാവണ പുത്രനായ അതികായന്റെ മാതാവ് ആരായിരുന്നു ?
ചിത്രാംഗി
5. ചിത്രാംഗിയുടെ യഥാർഥ ഭർത്താവ് ആരായിരുന്നു ?
ചിത്രാംഗദൻ
6. രാവണന്റെ വേൽ കൊണ്ട് ബോധരഹിതനായ ലക്ഷ്മണനെ ആരാണ് ശ്രീരാമ സന്നിധിയിൽ എത്തിച്ചത് ?
ഹനുമാൻ
7 .രാവണന്റെ വേൽ കൊണ്ട് ബോധരഹിതനായ ലക്ഷ്മണന്റെയും വാനര പടയാളികളുടേയും ബോധം തിരികെ വരുത്തിയത് ഏത് ഔഷധം ഉപയോഗിച്ചാണ് ?
സിദ്ധൗഷധം
8. ശ്രീരാമകഥ കുംഭകർണ്ണന് വിവരിച്ചു കൊടുത്തത് ആരായിരുന്നു ?
നാരദൻ
9. യുദ്ധഭൂമിയിൽ എത്തിയ കുംഭകർണ്ണന്റെ കാല്ക്കൽ നമസ്കരിച്ചത് ആരായിരുന്നു ?
വിഭീഷണൻ
10. കുംഭകർണ്ണനെ ഉറക്കത്തിൽ നിന്നും എഴുന്നേല്പിച്ചത് എന്തിനായിരുന്നു ?
യുദ്ധത്തിനയക്കുവാൻ
11.എന്തായിരുന്നു കുംഭകർണ്ണന്റെ പ്രധാന ആയുധം ?
ത്രിശൂലം
12. യുദ്ധത്തിൽ ആരെ കീഴടക്കിയാണ് കുംഭകർണ്ണൻ കൊട്ടാരത്തിലേക്ക് കൊണ്ടുപോയത് ?
സുഗ്രീവനെ
13. സുഗ്രീവനു ശേഷം ആരാണ് കുംഭകർണ്ണനോട് ഏറ്റുമുട്ടിയത് ?
ലക്ഷ്മണൻ
14. യുദ്ധഭൂമിയിൽ കുംഭകർണ്ണ നിഗ്രഹം നടത്തിയത് ആര്?
ശ്രീരാമൻ
15. കുംഭകർണ്ണ വധത്തിനു ശേഷം ശ്രീരാമനെ സന്ദർശിച്ച മഹർഷി ആര്?
നാരദൻ
16. യുദ്ധത്തിൽ നരാന്തകൻ, ദേവാന്തകൻ എന്നിവരെ വധിച്ചത് ആര് ?
നരാന്തകൻ – അംഗദൻ
ദേവാന്തകൻ – ഹനുമാൻ
17. രാവണ പുത്രനായ അതികായൻ ആരോടാണ് യുദ്ധത്തിൽ ഏറ്റു മുട്ടിയത് ?
ലക്ഷ്മണനോട്
18. ലക്ഷ്മണൻ അനേകം ബാണങ്ങൾ എയ്തിട്ടും അതികായന് ഏല്ക്കാതിരുന്നത് എന്തുകൊണ്ടാണ്?
അതികായൻ ബ്രഹ്മകഞ്ചുകം അണിഞ്ഞിരുന്നതു മൂലം
19. ദിവ്യകഞ്ചുകം അതികായന് നല്കിയത് ആര് ?
വായു ദേവൻ
20.ദിവ്യകഞ്ചുകമുള്ളതിനാൽ അതികായന് അസ്ത്രങ്ങളേൽക്കില്ലെന്ന് ലക്ഷ്മണനെ അറിയിച്ചതാര് ?
വായുദേവൻ
*തയ്യാറാക്കിയത്*
*രാജീവ്. പി.കെ.*
*പെരുമ്പാവൂർ*
*9496245676*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started