*രാമായണ പ്രശ്നോത്തരി – 18*
1. രാവണന്റെ മാതാപിതാക്കൾ ആരെല്ലാമായിരുന്നു ?
പിതാവ് വിശ്രവസ്സ്,
മാതാവ് കൈകസി
2. യുദ്ധാരംഭത്തിനു മുമ്പ് ശ്രീരാമൻ ദൂതനായി ആരെയാണ് രാവണന്റെ സമീപത്തേക്ക് അയച്ചത് ?
അംഗദനെ
3. അംഗദൻ എന്ത് സന്ദേശമാണ് രാവണന് നല്കിയത് ?
സീതാദേവിയെ തിരികെ ശ്രീരാമന് നല്കി മാപ്പപേക്ഷിക്കുക, അല്ലെങ്കിൽ യുദ്ധത്തിന് തയ്യാറാവുക.
4. സീതാദേവിയെ ദുഃഖിപ്പിക്കുന്നതിനായി മായാപ്രയോഗം നടത്താൻ രാവണൻ ആരെയാണ് നിയോഗിച്ചത് ?
വിദ്യുത് ജിഹ്വൻ
5. മായാ പ്രയോഗത്താൽ രാവണൻ സീതാദേവിക്ക് കാട്ടിക്കൊടുത്തത് എന്തെല്ലാമാണ്?
ശ്രീരാമന്റെ ശിരസ്സും ധനുസ്സും
6. രാവണൻ കാണിച്ച ശിരസ്റ്റും ധനുസ്സും കണ്ട് വിലപിച്ച സീതാദേവിയെ സമാശ്വസിപ്പിച്ചത് ആര്?
സരമ.
7. ആരാണ് സരമ ?
വിഭീഷണന്റ പത്നി
8. യുദ്ധാരംഭത്തിൽ ജംബുമാലി എന്ന രാക്ഷസനെ വധിച്ചത് ആര് ?
ഹനുമാൻ
9.ഏത് അസ്ത്രം ഉപയോഗിച്ചാണ് ഇന്ദ്രജിത്ത് ശ്രീരാമ സൈന്യത്തെ മോഹിപ്പിച്ച് വീഴ്ത്തിയത് ?നാഗാസ്ത്രം
10. നാഗാസ്ത്രം ഉപയോഗിച്ച് മോഹിപ്പിച്ച് വീഴ്ത്തിയ ശ്രീരാമാദികളെ നാഗാസ്ത്ര ബന്ധനമകറ്റി രക്ഷിച്ചത് ആര് ?
ഗരുഢൻ
11. ലങ്കയുടെ പശ്ചിമ ഗോപുരത്തിലെ രാക്ഷസ സേനയെ നയിച്ചത് ആര് ?
ഇന്ദ്രജിത്ത്
12. ലങ്കയുടെ ദക്ഷിണ ഗോപുരത്തിലെ രാക്ഷസസേനയുടെ നേതൃത്വം ആർക്കായിരുന്നു ?
വജ്രദംഷ്ട്രൻ
13. യുദ്ധത്തിൽ ധൂമ്രാക്ഷനെ വധിച്ചത് ആര് ?
ഹനുമാൻ
14. ധൂമ്രാക്ഷന്റെ വധത്തിനുശേഷം ആരാണ് വാനര സൈന്യവുമായി യുദ്ധം ചെയ്യാൻ എത്തിയത് ?
വജ്രദംഷ്ട്രൻ
15. യുദ്ധത്തിൽ വജ്രദംഷ്ട്രനെ വധിച്ചത് ആര് ?
അംഗദൻ
16. വജ്രദംഷ്ട്രന്റെ വധത്തിനുശേഷം വാനര സൈന്യവുമായി യുദ്ധത്തിന് എത്തിയ രാക്ഷസൻ ആര് ?
അകമ്പനൻ
17. വാനര രാക്ഷസ യുദ്ധത്തിൽ അകമ്പനനെ കൊന്നത് ആര് ?
ഹനുമാൻ
18. അകമ്പനന്റെ മരണത്തിനുശേഷം വാനരസൈന്യവുമായി യുദ്ധത്തിന് പുറപ്പെട്ട രാക്ഷസൻ ആരായിരുന്നു ?
പ്രഹസ്തൻ
19.പ്രഹസ്തനോടൊപ്പം യുദ്ധരംഗത്തേക്ക് പുറപ്പെട്ട നാല് മന്ത്രിമാരെയും വധിച്ചത് ആര്?
ജാംബവാൻ
20. രാവണ സേനയിലെ യോദ്ധാക്കളെ കുറിച്ച് ശ്രീരാമന് വിവരണം നൽകിയത് ആര് ?
വിഭീഷണൻ
*തയ്യാറാക്കിയത്:*
*രാജീവ്.പി.കെ.*
*പെരുമ്പാവൂർ*
*9496245676*
Ramayana prashnothari 18
By:
Posted in: