*രാമായണ പ്രശ്നോത്തരി – 17*
1.വിഭീഷണ പട്ടാഭിഷേകം ഉത്സവമായി ആഘോഷിക്കുന്ന രാമേശ്വരത്തുള്ള ക്ഷേത്രം ഏത്?
ശ്രീ ഗോദണ്ഡ രാമക്ഷേത്രം
2. രാമേശ്വരം ഏത് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത് ?
പാമ്പൻ ദ്വീപ്
3. രാമേശ്വരം ക്ഷേത്രത്തിൽ ശ്രീരാമൻ ആരെയാണ് പ്രതിഷ്ഠിച്ച് പൂജ നടത്തിയത് ?
പരമശിവനെ
4.സേതുബന്ധനത്തിനുശേഷം ആരുടെ തോളിലേറിയാണ് ശ്രീരാമൻ ലങ്കയിൽ എത്തിയത് ?
ഹനുമാന്റെ
5.ലക്ഷ്മണനെ തോളിലേറ്റി ലങ്കയിലേക്ക് പോയത് ആരാണ് ?
അംഗദൻ
6. സേതുവിലൂടെ നടന്ന് ശ്രീരാമാദികൾ ലങ്കയിലെ ഏത് പ്രദേശത്താണ് എത്തിച്ചേർന്നത് ?
സുബേല പർവ്വതം
7. ലങ്കയിലേക്ക് പോകുമ്പോൾ ശ്രീരാമാദികളോടൊപ്പം ഉണ്ടായിരുന്ന രാവണന്റെ ചാരൻ ആര് ?
ശുകൻ
8. ലങ്കയിൽ എത്തിയ ശ്രീരാമൻ എവിടെ നിന്നുകൊണ്ടാണ് ലങ്കാ നഗരി നോക്കി കണ്ടത് ? സുബേല പർവ്വതത്തിന്റെ മുകളിൽ
9. അശ്വിനിദേവകളുടെ പുത്രന്മാരായ വാനരന്മാർ ആരെല്ലാം ?
മൈന്ദൻ ,വിവിദൻ
10. ദേവ വൈദ്യന്മാർ എന്നറിയപ്പെടുന്നത് ആരാണ് ?
അശ്വിനീ ദേവകൾ
11. അശ്വിനി ദേവകൾ ആരെല്ലാം?
ദസ്രൻ , നാസത്യൻ
12. ലങ്കയിൽ എത്തിയ ശ്രീരാമൻ ആരെയാണ് ബന്ധന മുക്തനാക്കി രാവണ സന്നിധിയിലേക്ക് അയച്ചത് ?
ശുകനെ
13. ബന്ധനമുക്തനായി രാവണന്റെ അടുത്തെത്തിയ ശുകൻ എന്താണ് രാവണനോട് ആവശ്യപ്പെട്ടത് ?
സീതാദേവിയെ ശ്രീരാമന് തിരികെ നൽകി മാപ്പ് പറയാൻ
14. രാക്ഷസൻ ആകുന്നതിനു മുമ്പ് ശുകൻ ആരായിരുന്നു ?
ബ്രാഹ്മണൻ
15. ബ്രാഹ്മണനായ ശുകനെ ദ്രോഹിച്ച രാക്ഷസൻ ആരായിരുന്നു ?
വജ്രദംഷ്ട്രൻ
16 . ശുകന്റെ അതിഥിയായി എത്തിയ മഹർഷി ആരായിരുന്നു ?
അഗസ്ത്യൻ
17. അഗസ്ത്യ മുനി സ്നാനത്തിന് പോയപ്പോൾ അഗസ്ത്യ മുനിയുടെ വേഷത്തിൽ ശുകന്റെ അടുത്ത് എത്തിയത് ആരായിരുന്നു ?
വജ്രദംഷ്ട്രൻ
18. മുനി വേഷത്തിലെത്തിയ വജ്രദംഷ്ട്രൻ എന്താണ് ആവശ്യപ്പെട്ടത് ? മനുഷ്യമാംസം
19 . ശുകന്റ ഭവനത്തിൽ വച്ച് അഗസ്ത്യ മുനിക്ക് ഭക്ഷണം വിളമ്പിക്കൊടുത്തത് ആരായിരുന്നു ?
വജ്രദംഷ്ട്രൻ
20. അതിഥിയായ അഗസ്ത്യ മുനിക്ക് വജ്രദംഷ്ട്രൻ മനുഷ്യമാംസം വിളമ്പിയത് ഏത് വേഷം ധരിച്ചായിരുന്നു ?
ശുകന്റെ പത്നിയുടെ വേഷം
*തയ്യാറാക്കിയത് :*
*രാജീവ്.പി.കെ.*
*പെരുമ്പാവൂർ*
*9496245676*
Ramayana prashnothari 17
By:
Posted in: