*രാമായണ പ്രശ്നോത്തരി – 16*
1. ശുകൻ എന്താണ് സുഗ്രീവനോട് ആവശ്യപ്പെട്ടത് ?
കിഷ്കിന്ധയിലേക്ക് മടങ്ങി പോകുവാൻ
2. രാവണ ദൂതനായ ശുകനെ വാനരന്മാർ എന്താണ് ചെയ്തത് ? മുഷ്ടിപ്രഹരം ഏൽപ്പിച്ചു
3. മുഷ്ടി പ്രഹരമേറ്റ ശുകൻ ആരെ വിളിച്ചാണ് കരഞ്ഞത് ?
ശ്രീരാമനെ
4. ശുകനെ വാനരന്മാർ ബന്ധനസ്ഥനാക്കിയ വിവരം ആരാണ് രാവണനെ അറിയിച്ചത്?
ശാർദ്ദൂലൻ
5.ശ്രീരാമലക്ഷ്മണന്മാരും വാനര സൈന്യവും ദക്ഷിണ സമുദ്രതീരത്ത് എത്തിയ വിവരം രാവണനെ അറിയിച്ചതാര് ?
ശാർദ്ദൂലൻ
6.സേതുബന്ധനത്തിനായി ആരുടെ സഹായം തേടാനാണ് വാനരന്മാർ ശ്രീരാമനോട് അഭ്യർത്ഥിച്ചത് ?
വരുണന്റെ
7. വരുണനെ പ്രത്യക്ഷപ്പെടുത്തുവാൻ ശ്രീരാമൻ എത്ര ദിവസമാണ് ധ്യാനിച്ചത് ?
മൂന്ന് ദിവസം
8. മൂന്ന് ദിവസം ധ്യാനിച്ചിട്ടും ദർശനം നൽകാതിരുന്ന വരുണനു നേരെ ഏത് അസ്ത്രമാണ് ശ്രീരാമൻ പ്രയോഗിക്കാൻ ഒരുങ്ങിയത് ?
ആഗ്നേയാസ്ത്രം
9. ആഗ്നേയാസ്ത്രം പ്രയോഗിക്കാൻ ഒരുങ്ങിയ ശ്രീരാമനെ തടഞ്ഞത് ആര് ?
വരുണൻ
10. ആഗ്നേയാസ്ത്രം പ്രയോഗിക്കുന്നത് തടഞ്ഞ വരുണനോട് ശ്രീരാമചന്ദ്രൻ എന്താണ് ആവശ്യപ്പെട്ടത് ? ആഗ്നേയാസ്ത്രത്തിന് മറ്റൊരു ലക്ഷ്യം കാണിച്ചുകൊടുക്കാൻ
11. വരുണന്റെ അഭ്യർത്ഥനപ്രകാരം ശ്രീരാമൻ എങ്ങോട്ടാണ് ആഗ്നേയാസ്ത്രം പ്രയോഗിച്ചത് ?
ചിത്രദ്യുമകുല്യദേശം (ആഭീരമണ്ഡലം)
12. പടിഞ്ഞാറ് ദിക്കിന്റെ പാലകൻ ആര് ?
വരുണൻ
13. ശ്രീരാമന് സേതുബന്ധനത്തിന് അനുവാദം നൽകിയത് ആര് ?
വരുണൻ
14.സേതുബന്ധനത്തിന്റെ നേതൃത്വം ആരെ ഏൽപ്പിക്കുവാനാണ് വരുണൻ ആവശ്യപ്പെട്ടത് ?
നളനെ
15. ആരുടെ പുത്രനാണ് നളൻ ?
വിശ്വകര്‍മ്മാവിന്റെ
16. സേതുബന്ധന സമയത്ത് ശ്രീരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രം ഏത് ?
രാമേശ്വരം
17. ലങ്കയിലേക്ക് എത്ര നീളത്തിലാണ് സേതുബന്ധനം നടത്തിയത് ?
100 യോജന
18. ശ്രീരാമാദികൾ 100 യോജന സേതുബന്ധനം നടത്താൻ എത്ര ദിവസമാണ് എടുത്തത് ?
അഞ്ച് ദിവസം
19. സേതു ബന്ധനത്തിന്റെ ഓരോ ദിവസവും എത്ര യോജന വീതം പണികഴിച്ചു ?
ഒന്നാം ദിവസം – 14 യോജന
രണ്ടാം ദിവസം – 20 യോജന
മൂന്നാം ദിവസം – 21 യോജന
നാലാം ദിവസം – 22 യോജന അഞ്ചാം ദിവസം – 23 യോജന
20. രാമസേതുവിന്റെ നിർമ്മാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസ്സ് കൊണ്ട് രേഖപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്നു സ്ഥലം ഏതാണ് ?
ധനുഷ്കോടി
*തയ്യാറാക്കിയത്*
*രാജീവ്. പി .കെ.*
*പെരുമ്പാവൂർ*
Ramayana prashnothari 16
By:
Posted in: