Ramayana prashnothari 15

*രാമായണ പ്രശ്നോത്തരി- 15*
1..ലങ്കാദഹനം കഴിഞ്ഞ് എത്തിയ ഹനുമാനും വാനരന്മാരും ശ്രീരാമ ദർശനത്തിനായി പോകുമ്പോൾ മധുര ഫലങ്ങൾ ഭക്ഷിച്ചത് എവിടെ നിന്നുമായിരുന്നു ?
മധുവനം
2. ശ്രീരാമ ദർശനത്തിന് പോയ വാനരന്മാർ കയറിയ മധുവനം ആരുടേതായിരുന്നു ?
സുഗ്രീവന്റെ
3 . മധുവനം സംരക്ഷിച്ചിരുന്നത് ആരായിരുന്നു ?
ദധിമുഖൻ
4. മധു വനത്തിലെ ഫലങ്ങൾ ഭക്ഷിക്കുവാൻ വാനരന്മാർക്ക് അനുവാദം നൽകിയത് ആര് ?
അംഗദൻ
5. ലങ്കയെ പറ്റിയുള്ള പൂർണ്ണവിവരണം ശ്രീരാമന് നൽകിയതാരാണ്? ഹനുമാൻ
6. ലങ്കയ്ക്ക് എത്ര യോജന വിസ്തൃതിയുണ്ട് എന്നാണ് ഹനുമാൻ ശ്രീരാമനോട് പറഞ്ഞത് ?
700 യോജന
7. ലങ്ക നഗരിക്ക് എത്ര ഗോപുരങ്ങൾ ഉണ്ട് ?
28
8. ദക്ഷിണ ഗോപുരം കാക്കാൻ എത്ര രാക്ഷസന്മാരാണ് കാവൽ ഉണ്ടായിരുന്നത് ? നൂറായിരം (ഒരു ലക്ഷം)
9.രാവണനിഗ്രഹത്തിനായി ശ്രീരാമൻ ലങ്കയിലേക്ക് പുറപ്പെട്ട നാൾ ഏതാണ് ?
ഉത്രംനാൾ
10. ലങ്കയിലേക്ക് പുറപ്പെട്ട വാനര സൈന്യത്തിന്റെ മുഖ്യ സൈന്യാധിപൻ ആരായിരുന്നു ?
നീലൻ
11. ആരാണ് നീലന്റെ പിതാവ് ?
അഗ്നിദേവൻ
12. സീതാ ദേവിയെ ലങ്കയിൽ കൊണ്ടുവന്ന പ്രവൃത്തിയെ കുംഭകണ്ണൻ എങ്ങനെയാണ് വിശേഷിപ്പിച്ചത് ?
നീചകർമ്മം
13. രാവണന് ചന്ദ്രഹാസം എന്ന വാൾ നൽകിയതാര് ?
പരമശിവൻ
14. സീതാപഹരണം മൂലം എന്ത് സംഭവിക്കും എന്നാണ് കുംഭകർണ്ണൻ രാവണനോട് പറഞ്ഞത് ?
പ്രാണഹാനി
15. രാവണനെ ഉപദേശിക്കുവാൻ ശ്രമിച്ച വിഭീഷണന് എന്താണ് സംഭവിച്ചത് ?
ലങ്കയിൽ നിന്നും പുറത്താക്കി
16. രാവണനാൽ പുറത്താക്കപ്പെട്ട വിഭീഷണൻ ആരുടെ അടുത്തേക്കാണ് പോയത് ?
ശ്രീരാമന്റെ
17.സേതുബന്ധനത്തിനായി ശ്രീരാമാദികളെ സഹായിക്കാൻ എത്തിയ ചെറിയ ജീവി ഏതായിരുന്നു
അണ്ണാൻ
18. വിഭീഷണന് അഭയം നൽകരുതെന്ന് ശ്രീരാമനെ ഉപദേശിച്ച വാനരൻ ആര് ?
സുഗ്രീവൻ
19. വിഭീഷണന് അഭയം നൽകണമെന്ന് വാദിച്ച വാനരൻ ആരായിരുന്നു ? ഹനുമാൻ
20. വിഭീഷണന് അഭയം നൽകിയശേഷം ലക്ഷ്മണനോട് ശ്രീരാമൻ എന്താണ് ആവശ്യപ്പെട്ടത് ?
വിഭീഷണനെ ലങ്കാധിപനായി അഭിഷേകം നടത്തുവാൻ
*തയ്യാറാക്കിയത്*
*രാജീവ് .പി .കെ.*
*പെരുമ്പാവൂർ*
*9496245676*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started