Ramayana prashnothari 14

രാമായണ പ്രശ്നോത്തരി-14
1. കാക്കയുടെ രൂപത്തിൽ സീതയെ ആക്രമിച്ച ജയന്തനു നേരെ ശ്രീരാമൻ അസ്ത്രമായി പ്രയോഗിച്ചത് എന്തായിരുന്നു?
പുൽക്കൊടി
2. അസ്ത്രമായി ശ്രീരാമൻ ഉപയോഗിച്ച പുൽക്കൊടി നിഷ്ഫലമാകാതിരിക്കാൻ ജയന്തന് എന്താണ് നഷ്ടപ്പെടേണ്ടി വന്നത്?
ഒരു കണ്ണ്
3. സീതാദേവിയോട് യാത്ര പറഞ്ഞ് മടങ്ങിയ ഹനുമാൻ എന്താണ് നശിപ്പിച്ചത്?
രാവണൻ്റെ പൂന്തോട്ടം
4. രാമലക്ഷ്മണന്മാർ രാക്ഷസ പ്രമുഖരെയും രാവണനെയും വധിച്ച് സീതാദേവിയെ വീണ്ടെടുക്കുന്നത് സ്വപ്നത്തിൽ കണ്ടത് ആരാണ്?
ത്രിജട
5. മന്ത്രി പുത്രന്മാർ വധിക്കപ്പെട്ട ശേഷം ഹനുമാനെ ബന്ധിച്ചു കൊണ്ടുവരാൻ ആരാണ് പോയത്?
അക്ഷകുമാരൻ
6. ആരായിരുന്നു അക്ഷ കുമാരൻ?
രാവണൻ്റെ പുത്രൻ
7. അക്ഷ കുമാരനെ വധിച്ച ശേഷം ഹനുമാനോട് യുദ്ധം ചെയ്തത് ആരായിരുന്നു.?
മേഘനാദൻ
8. മേഘനാദൻ്റെ മറ്റൊരു പേര് എന്ത്?
ഇന്ദ്രജിത്
9. രാവണൻ്റെ മൂത്ത പുത്രൻ ആരായിരുന്നു ?
മേഘനാദൻ
10. ഏത് അസ്ത്രമുപയോഗിച്ചാണ് ഇന്ദ്രജിത്ത് ഹനുമാനെ വീഴ്ത്തിയത്?
ബ്രഹ്മാസ്ത്രം
11. സഭയിൽ എത്തിച്ച് ഹനുമാനിൽ നിന്നും വിശദവിവരങ്ങൾ ചോദിച്ചറിയാൻ ആരെയാണ് രാവണൻ ചുമതലപ്പെടുത്തിയത് ? പ്രഹസ്തനെ
12. ഹനുമാൻ രാവണ സദസ്സിൽ ഇരുന്നത് എപ്രകാരമായിരുന്നു ?
തന്റെ വാൽ നീട്ടി വളച്ചുവച്ച് മേൽക്കുമേൽ ചേർത്ത് ഉയർത്തി വച്ച് .
13. ഹനുമാന്റെ വർത്തമാനങ്ങൾ കേട്ട രാവണൻ ഹനുമാന് വിധിച്ച ശിക്ഷ എന്തായിരുന്നു ?
വധശിക്ഷ
14. ദൂതന്മാരെ വധിക്കുന്നത് രാജധർമ്മമല്ലെന്ന് രാവണനോട് ഉണർത്തിച്ചത് ആരായിരുന്നു ?
വിഭീഷണൻ
15. രാവണപുത്രനായ അക്ഷകുമാരനെ വധിച്ചത് ആരാണ് ?
ഹനുമാൻ
16.. ബന്ധനസ്ഥനായ ഹനുമാനെ എങ്ങോട്ടാണ് ഇന്ദ്രജിത്ത് കൊണ്ടുപോയത്? രാവണ സന്നിധിയിലേക്ക്
17.ആരുടെ ഗൃഹമാണ് ഹനുമാൻ അഗ്നിക്കിരയാക്കാതിരുന്നത് ?
വിഭീഷണന്റെ
18. ഹനുമാൻ നശിപ്പിച്ച ലങ്കാ നഗരിയുടെ പുനരുദ്ധാന പ്രവർത്തനങ്ങൾ നടത്തിയത് ആരുടെ മേൽനോട്ടത്തിലായിരുന്നു ?
മയന്റെ
19.ലങ്കാ ദഹനത്തിനുശേഷം മടങ്ങുന്ന ഹനുമാന് സമുദ്ര മദ്ധ്യത്തിൽ ആതിഥ്യം നൽകി സൽക്കരിച്ചത് ആരായിരുന്നു ? മൈനാകപർവ്വതം
20. ലങ്കാദഹനം രാമായണത്തിൽ ഏത് കാണ്ഡത്തിലാണ് വർണ്ണിക്കുന്നത് ?
സുന്ദരകാണ്ഡത്തിൽ
*തയ്യാറാക്കിയത്*
*രാജീവ്.പി.കെ.*
*പെരുമ്പാവൂർ*
*9496245676*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started