*രാമായണ പ്രശ്നോത്തരി – 13*
1. സീതാന്വേഷണ സമയത്ത് ശ്രീരാമൻ ദണ്ഡിച്ച സപ്തസാലങ്ങൾ യഥാർത്ഥത്തിൽ ആരെല്ലാമായിരുന്നു ?
മണിഭദ്രന്റെ ഏഴ് പുത്രന്മാർ
2. ലങ്കയിലെ ഗോപുര വാതിൽ കടക്കുവാൻ ശ്രമിച്ച ഹനുമാനെ തടഞ്ഞത് ആരായിരുന്നു ?
ലങ്കാ ലക്ഷ്മി
3. ഏത് കാൽ വച്ചാണ് ഹനുമാൻ ലങ്കയിൽ പ്രവേശിച്ചത് ?
ഇടതു കാൽ
4. വാനരനിൽ നിന്നും ഒരിക്കൽ പ്രഹരമേൽക്കും, അന്ന് നിനക്ക് ശാപമോക്ഷം ലഭിക്കും എന്ന് ലങ്കാലക്ഷ്മിയോട് പറഞ്ഞത് ആര് ?
ബ്രഹ്മാവ്
5.ലങ്കയിൽ സീതാദേവിയെ തേടി നടന്ന ഹനുമാന് മാർഗദർശിയായത് ആര് ?
വായു ഭഗവാൻ
6.അശോകവനത്തിലെത്തിയ ഹനുമാൻ സീതാദേവിയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് എവിടെയാണ് ഒളിച്ചിരുന്നത് ?
മരക്കൊമ്പുകൾക്കിടയിൽ
7.ഹനുമാൻ അശോകവനത്തിലെ വൃക്ഷക്കൊമ്പിൽ ഒളിച്ചിരിക്കുമ്പോൾ സീതാദേവിയുടെ സമീപം എത്തി പ്രേമാഭ്യർത്ഥന നടത്തിയത് ആര് ?
രാവണൻ
8.രാവണന്റെ പത്നി ആരായിരുന്നു ?
മണ്ഡോദരി
9.രാവണന്റെ പ്രേമാഭ്യർത്ഥന നിരസിച്ച സീതാദേവിയെ വധിക്കാൻ തുടങ്ങിയ രാവണനെ തടഞ്ഞത് ആരായിരുന്നു ?
മണ്ഡോദരി
10.ലങ്കയിലെ അശോ വനത്തിൽ കാവലിരുന്ന രാക്ഷസിമാരിൽ സീതയോട് സ്നേഹത്തോടെ പെരുമാറിയിരുന്നത് ആര് ?
ത്രിജട
11.ആരുടെ പുത്രിയായിരുന്നു ത്രിജട ?
വിഭീഷണന്റെ
12.രാവണന്റെ പ്രലോഭന വാക്കുകൾക്ക് മറുപടി പറയുന്നതിനുമുൻപ് സീതാദേവി അവർക്കിടയിൽ എന്താണ് ഇട്ടത് ?
പുൽക്കൊടി
13.സീതാദേവിയെ മാനസാന്തരപ്പെടുത്തി തന്നോട് ഇഷ്ടം വരുത്തുവാൻ രാവണൻ കാവൽക്കാരായ രാക്ഷസികൾക്ക് അനുവദിച്ച സമയം എത്രയായിരുന്നു ?
രണ്ടുമാസം
14.അശോക വനത്തിലെ വൃക്ഷത്തിൽ മറഞ്ഞിരുന്ന് സീതാദേവി മാത്രം കേൾക്കുന്നതിന് ആരുടെ കഥയാണ് ഹനുമാൻ പറഞ്ഞത് ?
ശ്രീരാമന്റെ
15.താൻ ശ്രീരാമചന്ദ്രന്റെ ദൂതൻ ആണെന്ന് സീതാദേവിയെ വിശ്വസിപ്പിക്കാൻ ഹനുമാൻ സീതാദേവിക്ക് എന്താണ് നൽകിയത് ?
ശ്രീരാമന്റെ അംഗുലീയം
16.ശ്രീരാമന് വിശ്വാസം വരുത്തുന്നതിനായി സീതാദേവി ഹനുമാന്റെ കൈവശം കൊടുത്തയച്ചത് എന്തായിരുന്നു?
ചൂഢാരത്നം
17.ഹനുമാൻ സീതാദേവിയെ ലങ്കയിൽ വച്ച് കണ്ടതിന് തെളിവായി ശ്രീരാമനോട് പറയുന്നതിനുള്ള അടയാളവാക്യമായി സീതാദേവി ഹനുമാനോട് പറഞ്ഞ കഥ എന്ത് ?
ജയന്തന്റെ കണ്ണ് നഷ്ടമായ കഥ
18.സീതയെ കാക്കയുടെ രൂപത്തിൽ വന്ന് ആക്രമിച്ചത് ആരായിരുന്നു ?
ജയന്തൻ
19.എവിടെ താമസിക്കുമ്പോഴാണ് ജയന്തൻ സീതാദേവിയെ കാക്കയുടെ രൂപത്തിൽ എത്തി ആക്രമിച്ചത് ?
ചിത്രകൂടത്തിൽ
20.ജയന്തന്റെ പിതാവ് ആരായിരുന്നു ?
ദേവേന്ദ്രൻ
*തയ്യാറാക്കിയത്*
*രാജീവ്.പി.കെ.*
*പെരുമ്പാവൂർ*
*9496245676*
Ramayana prashnothari 13
By:
Posted in: