*രാമായണ പ്രശ്നോത്തരി – 12*
1.സീതാന്വേഷണാർത്ഥം എത്തുന്ന രാമ ലക്ഷ്മണന്മാർക്ക് സീതാദേവി ഇരിക്കുന്ന സ്ഥലം പറഞ്ഞു കൊടുക്കുമ്പോൾ രാമമാഹാത്മ്യത്താൽ ചിറകുകൾ നേരെയാകും എന്ന് സമ്പാദിയെ അനുഗ്രഹിച്ചത് ആര് ?
നിശാകര മുനി
2. ഏത് പർവ്വതത്തിന്റെ മുകളിലാണ് ലങ്കാ രാജധാനി സ്ഥിതി ചെയ്യുന്നത്?
ത്രികൂടപർവ്വതത്തിന്റെ
3. സീതാദേവി എവിടെ ഉണ്ടെന്നാണ് സമ്പാദി വാനരന്മാരോട് പറഞ്ഞത്?
ലങ്കയിലെ അശോകവനത്തിൽ
4. സമുദ്ര ലംഘനത്തിന് ഹനുമാനെ പ്രേരിപ്പിച്ചത് ആര് ?
ജാംബവാൻ
5. എത് മഹർഷിയുടെ ശാപം മൂലമാണ് ഹനുമാന് തേജസ്സ് നഷ്ടമായത് ?
തൃണബിന്ദു മഹർഷി
6. ഹനുമാന് ലഭിച്ച ശാപ മോക്ഷം എപ്രകാരമായിരുന്നു ?
ഹനുമത് ശക്തിയെപ്പറ്റി ഒരാൾ ഓർമ്മപ്പെടുത്തുമ്പോൾ നഷ്ടമായ തേജസ്സ് വീണ്ടുകിട്ടും എന്ന്.
7 . തൃണബിന്ദു മഹർഷിയുടെ ശാപം മൂലം ശക്തിഹീനനായ ഹനുമാനെ സ്വന്തം ശക്തിയെപ്പറ്റി ഓർമ്മപ്പെടുത്തിയത് ആരാണ് ?
ജാംബവാൻ
8. സൂര്യനുനേരെ ചാടിയ ബാലനായ ഹനുമാനെ വെട്ടി വീഴ്ത്തിയത് ആര് ?
ദേവേന്ദ്രൻ
9. ഹനുമാന് എങ്ങനെ യാണ് ആ പേര് ലഭിച്ചത് ?
ദേവേന്ദ്രന്റെ വജ്രായുധം ഹനുവിൽ (താടി ) ഏറ്റതിനാൽ .
10. വജ്രായുധമേറ്റ ഹനുമാനെ പാതാളത്തിലേക്ക് കൊണ്ടുപോയത് ആര് ?
പിതാവായ വായുദേവൻ
11. ആരാണ് വജ്രായുധം നിർമ്മിച്ചത് ?
വിശ്വകർമ്മാവ്
12. ഏത് മഹർഷിയുടെ അസ്ഥികൊണ്ടാണ് വജ്രായുധം നിർമ്മിച്ചിരിക്കുന്നത് ?
ദധീചി
13. കുട്ടിക്കാലത്ത് എത്ര യോജന ഉയരത്തിലാണ് ഹനുമാൻ സൂര്യനെ ലക്ഷ്യമാക്കി ചാടിയത് ?
500 യോജന
14. ഹനുമാന് ദേവന്മാർ നല്കിയ വരം എന്തായിരുന്നു ?
ലോകനാശം വരെ മൃത്യു സംഭവിക്കില്ല എന്ന വരം
15. ഹനുമാൻ സമുദ്രലംഘനത്തിനായി എവിടെ നിന്നുമാണ് ലങ്കയിലേക്ക് ചാടിയത് ?
മഹേന്ദ്ര പർവ്വതം
16. ലങ്കയിലേക്ക് ചാടിക്കടക്കുന്നതിനിടയിൽ ഹനുമാനെ തടഞ്ഞു നിർത്തി ഭക്ഷിക്കുവാൻ മുതിർന്നതാര് ?
സുരസ
17. ആരുടെ നിർദ്ദേശപ്രകാരമാണ് സുരസ ഹനുമാനെ തടഞ്ഞത്?
ദേവന്മാരുടെ നിർദ്ദേശ പ്രകാരം
18. സുരസ ആരുടെ പത്നിയായിരുന്നു ?
അരുണ ദേവന്റെ പത്നി
19 ഏത് രൂപത്തിലാണ് മൈനാകം ഹനുമാന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്?
മനുഷ്യ രൂപത്തിൽ
20. ഹനുമാന്റെ നിഴൽ പിടിച്ചു നിർത്തിയ രാക്ഷസി ആര് ?
സിംഹിക
*തയ്യാറാക്കിയത്*
*രാജീവ്.പി.കെ.*
*പെരുമ്പാവൂർ*
*9496245676*
Ramayana prashnothari 12
By:
Posted in: