*രാമായണ പ്രശ്നോത്തരി – 11*
1. മുപ്പത് ദിവസത്തിനുള്ളിൽ സീതാദേവിയെ കണ്ടുപിടിക്കാത്ത പക്ഷം വാനരന്മാർക്ക് എന്ത് ശിക്ഷയാണ് സുഗ്രീവൻ പ്രഖ്യാപിച്ചത് ?
വധശിക്ഷ
2.സീതാന്വേഷണത്തിനായി ദക്ഷിണ ദിക്കിലേക്ക് അയച്ച വാനരപ്പടയിലെ പ്രമുഖൻ ആരായിരുന്നു ?
ഹനുമാൻ
3.സീതാന്വേഷണത്തിനായി ആരുടെ നേതൃത്വത്തിലുള്ള പടയെയാണ് ഉത്തര ദിക്കിലേക്ക് സുഗ്രീവൻ അയച്ചത് ?
ശതബലി
4.സീതാന്വേഷണത്തിനായി പൂർവ്വ ദിക്കിലേക്ക് അയച്ച വാനരപ്പടയുടെ നേതൃത്വം ആർക്കായി രുന്നു ?
വിനതൻ
5.സീതാന്വേഷണത്തിനായി പുറപ്പെടാൻ തയ്യാറെടുത്ത വാനരന്മാരിൽ ആരെയാണ് ശ്രീരാമൻ തന്റെ അടുത്തേക്ക് വിളിച്ചത് ?
ഹനുമാനെ
6. സീതാന്വേഷണത്തിന് പോകുന്നതിന് മുമ്പ് അടയാളമായി സീതാദേവിക്ക് നൽകാൻ ശ്രീരാമൻ ഹനുമാനെ ഏൽപ്പിച്ചത് എന്താണ് ?
അംഗുലീയം
7.സീതാന്വേഷണത്തിനായി ദക്ഷിണ ദിക്കിലേക്ക് പുറപ്പെട്ട വാനരന്മാർ ദാഹജലം തേടി കയറിയ ഗുഹയിൽ താമസിച്ചിരുന്നത് ആരായിരുന്നു ?
സ്വയം പ്രഭ
8. സ്വയം പ്രഭയോട് തങ്ങളുടെ ആഗമന ലക്ഷ്യം വെളിപ്പെടുത്തിയത് ആരായിരുന്നു ?
ഹനുമാൻ
9. ഹേമയുടെ പിതാവ് ആരായിരുന്നു ?
വിശ്വകർമ്മാവ്.
10.സീതാന്വേഷണത്തിനിടെ വാനരന്മാർ സ്വയംപ്രഭ തപസ്സു ചെയ്യുന്ന ഗുഹയിൽ എത്തുമെന്ന് സ്വയംപ്രഭയോട് പറഞ്ഞത് ആരായിരുന്നു ?
ഹേമ
11.മോക്ഷ പ്രാപ്തിക്കായി എവിടെ പോയി തപസ്സനുഷ്ഠിക്കാനാണ് ശ്രീരാമൻ സ്വയംപ്രഭയെ ഉപദേശിച്ചത് ?
ബദര്യാശ്രമം
12. സ്വയംപ്രഭയെ കണ്ട ശേഷം സീതാന്വേഷണത്തിനായി വാനരന്മാർ എവിടെയാണ് എത്തിച്ചേർന്നത് ?
ദക്ഷിണവാരിധി തീരം
13. സീതാദേവിയെ കണ്ടെത്താൻ സാധിക്കാത്തതിനാലുള്ള വിഷമത്താൽ എന്ത് ചെയ്യാനാണ് വാനരന്മാർ ഒരുങ്ങിയത് ?
പ്രായോപവേശം
14.പ്രായോപവേശത്തിന് പോയ വാനരന്മാർ കണ്ട പക്ഷി ആരായിരുന്നു ?
സമ്പാദി
15.പ്രായോപവേശത്തിന് പോയ വാനരന്മാർ ആരുടെ പേര് പറയുന്നതാണ് സമ്പാദി കേൾക്കാനിടയായത് ?
ജടായു
16 . ജടായുവിന്റെ സഹോദരൻ ആര് ?
സമ്പാദി
17. ജടായുവിനെ കുറിച്ച് വാനരന്മാർ തമ്മിൽ സംസാരിക്കുന്നത് കേട്ട് സമ്പാദി തന്റെ അടുത്തേക്ക് വിളിച്ച വാനരൻ ആര് ?
അംഗദൻ
18. ജടായുവിന്റെ മരണവാർത്ത അറിഞ്ഞ സമ്പാദി എന്താണ് വാനരന്മാരോട് ആവശ്യപ്പെട്ടത് ?
ജടായുവിന്റെ കർമ്മങ്ങൾ ചെയ്യുവാനായി തന്നെ സമുദ്രതീരത്ത് എത്തിക്കുവാൻ
19. സമ്പാദിയുടെ ചിറകുകൾ കരിഞ്ഞു പോയത് എങ്ങനെ ആയിരുന്നു ?
ജടായുവുമായി മത്സരിച്ച് സൂര്യനിലേക്ക് പറന്നുയർന്നപ്പോൾ ചൂടുകൊണ്ടാണ് സമ്പാദിയുടെ ചിറകുകൾ കരിഞ്ഞു പോയത്.
20. ഏത് മഹർഷിയുടെ ആശ്രമ പരിസരത്താണ് സമ്പാദി ചിറകു കരിഞ്ഞ് വീണത് ?
നിശാകര മഹർഷിയുടെ ആശ്രമ പരിസരത്ത്.
*തയ്യാറാക്കിയത് :*
*രാജീവ് .പി.കെ.*
*പെരുമ്പാവൂർ*
*9496245676*
Ramayana prashnothari 11
By:
Posted in: