Ramayana prashnothari 10

*രാമായണ പ്രശ്നോത്തരി 10*
1. ബാലിയും മായാവിയും തമ്മിലുള്ള യുദ്ധത്തിൽ ആരു മരിച്ചു എന്നാണ് സുഗ്രീവൻതെറ്റിദ്ധരിച്ചത്?
ബാലി
2. ബാലികേറാമല എന്ന് അറിയപ്പെടുന്ന സ്ഥലം ഏതാണ് ?
ഋശ്യമൂകാചലം
3. ഋശ്യമൂകാചലത്തിൽ കടന്നാൽ തല പൊട്ടിത്തെറിക്കും എന്ന് ബാലിയെ ശപിച്ചത് ആരാണ്?
മതംഗ മഹർഷി
4. ബാലി വധിച്ച ഏത് അസുരന്റെ അസ്ഥികൂടമാണ് ശ്രീരാമൻ കാൽകൊണ്ട് വലിച്ചെറിഞ്ഞത് ?
ദുന്ദുഭി
5. സുഗ്രീവനോട് ബാലിയെ പോരിനു വിളിക്കാൻ കൽപ്പിച്ചത് ആരാണ് ?
ശ്രീരാമൻ
6. ബാലി സുഗ്രീവന്മാർ തമ്മിൽ ഉണ്ടായ ആദ്യ യുദ്ധത്തിൽ ജയിച്ചത് ആരായിരുന്നു ?
ബാലി
7. ബാലി സുഗ്രീവൻമാർ തമ്മിൽ നടന്ന രണ്ടാമത് യുദ്ധത്തിൽ സുഗ്രീവനെ തിരിച്ചറിയാൻ ശ്രീരാമൻ ചെയ്ത ഉപായം എന്തായിരുന്നു ?
കഴുത്തിൽ ഒരു മാല അണിയിച്ചു
8. സുഗ്രീവനുനുമായി രണ്ടാമത് യുദ്ധത്തിന് പുറപ്പെട്ട ബാലിയെ തടഞ്ഞത് ആരാണ്?
പത്നിയായ താര
9. ബാലി സുഗ്രീവ യുദ്ധത്തിനിടെ ബാലിയെ വധിച്ചത് ആരാണ് ?
ശ്രീരാമൻ
10. ഏത് അസ്ത്രം ഉപയോഗിച്ചാണ് ശ്രീരാമൻ ബാലിയെ വധിച്ചത് ?
മഹേന്ദ്രാസ്ത്രം
11. ബാലിക്കുനേരെ എങ്ങനെയാണ് ശ്രീരാമൻ അസ്ത്രം അയച്ചത് ?
വൃക്ഷം മറഞ്ഞു നിന്ന്
12. ബാലിയുടെ പുത്രന്റെ പേര് എന്ത് ?
അംഗദൻ
13. ബാലിയുടെ വധത്തിനുശേഷം കിഷ്കിന്ധയിലെ രാജാവായി അവരോധിച്ചത് ആരെയായിരുന്നു ?
സുഗ്രീവനെ
14. ബാലി വധത്തിന് ശേഷം ആരെയാണ് കിഷ്കിന്ധയുടെ യുവരാജാവായി അഭിഷേകം ചെയ്തത് ? അംഗദനെ
15. താരോപദേശം രാമായണത്തിൽ ഏത് കാണ്ഡത്തിലാണ് ?
കിഷ്കിന്ധാ കാണ്ഡം
16. രാജാവായി സുഖലോലുപനായി കഴിഞ്ഞ സുഗ്രീവനെ
സീതാന്വേഷണത്തിനുവേണ്ട കാര്യങ്ങൾ
ചെയ്യാൻ ഓർമ്മപ്പെടുത്തിയത് ആര്?
ഹനുമാൻ
17. സീതാന്വേഷണ കാര്യം സുഗ്രീവനെ ഓർമ്മപ്പെടുത്തുവാൻ ശ്രീരാമൻ ആരെയാണ് അയച്ചത് ?
ലക്ഷ്മണനെ
18.കോപിഷ്ഠനായി കിഷ്കിന്ധയിൽ എത്തിയ ലക്ഷ്മണനെ സ്വീകരിച്ചത് ആര് ?
അംഗദൻ
19. കോപിഷ്ഠനായി കിഷ്കിന്ധയിലെത്തിയ ലക്ഷ്മണനെ സാന്ത്വനപ്പെടുത്തുവാൻ ആരെയാണ് സുഗ്രീവൻ ചുമതലപ്പെടുത്തിയത് ? ബാലിയുടെ പത്നിയായ താരയെ
20.സീതാന്വേഷണത്തിനായി സുഗ്രീവൻ എത്ര ദിവസമാണ് വാനരൻമാർക്ക് അനുവദിച്ചത് ?
30 ദിവസം
തയ്യാറാക്കിയത്:
*രാജീവ്.പി .കെ .*
*പെരുമ്പാവൂർ.*
*9496245676*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started