Ramayana prashnothari 9

*രാമായണ പ്രശ്നോത്തരി – 9*
1. ശബരി താമസിച്ചിരുന്നത് എവിടെയാണ് ?
മതംഗാശ്രമത്തിൽ .
2. ശബരി രാമ ലക്ഷ്മണന്മാരെ സത്കരിച്ചത് എന്ത് നല്കിയാണ് ?
ഫലമൂലങ്ങൾ .
3. സീതാന്വേഷണത്തിനായി ആരുമായി സഖ്യം ചെയ്യാനാണ് ശബരി ശ്രീരാമനോട് ആവശ്യപ്പെട്ടത് ?
സുഗ്രീവനുമായി.
4. ശബരി ദേഹത്യാഗം ചെയ്തത് എപ്രകാരമായിരുന്നു ?
അഗ്നിപ്രവേശം നടത്തി.
5. ശബരി പൂർവ്വജന്മത്തിൽ ആരായിരുന്നു ?
ചിത്രകവചൻ എന്ന ഗന്ധർവ്വന്റെ പുത്രിയായ മാലിനി.
6. ആരുടെ ശാപം മൂലമാണ് മാലിനി , ശബരി എന്ന കാട്ടാളസ്ത്രീ ആയി മാറിയത് ?
വീതിഹോത്രൻ
7. സുഗ്രീവന്റെ വാസസ്ഥലം ഏതായിരുന്നു ?
ഋശ്യമൂകാചലം
8. സുഗ്രീവന് എത്ര മന്ത്രിമാരാണ് ഉണ്ടായിരുന്നത് ?
നാല്
9. ശബരിയുടെ ആശ്രമത്തിൽ നിന്നും രാമ ലക്ഷ്മണന്മാർ എങ്ങോട്ടാണ് പോയത് ?
പമ്പാസരസ്സിലേക്ക്
10. ആരുടെ പുത്രനാണ് സുഗ്രീവൻ ?
സൂര്യന്റെ
11.രാമലക്ഷ്മണന്മാരുടെ അടുത്തേക്ക് സുഗ്രീവൻ അരെയാണ് അയച്ചത് ?
ഹനുമാനെ
12. ഹനുമാൻ ഏത് വേഷത്തിലാണ് രാമ ലക്ഷ്മണന്മാരെ കാണാൻ പോയത് ?
വടുവിന്റെ
13. മായാവി എന്ന അസുരന്റെ പിതാവ് ആര്?
മയൻ
14. ബാലിയെ പോരിനു വിളിച്ച അസുരൻ ആരാണ് ?
മായാവി.
15. ബാലിയുടെ പത്നി ആര് ?
താര
16. ഉത്തരീയത്തിൽ പൊതിഞ്ഞ് സീത താഴേക്ക് എറിഞ്ഞ ആഭരണങ്ങൾ ശ്രീരാമന് നൽകിയത് ആര് ?
സുഗ്രീവൻ
17. സുഗ്രീവന്റെ പത്നി ആര് ?
രുമാ ദേവി
18. സീതാന്വേഷണത്തിന് ആരുമായി സഖ്യം ചെയ്യാനാണ് ഹനുമാൻ ശ്രീരാമനോട് ആവശ്യപ്പെട്ടത് ?
സുഗ്രീവനോട്
19. ഋശ്യമൂകാചലത്തിലേക്ക് രാമലക്ഷ്മണന്മാരെ ഹനുമാൻ കൊണ്ടുപോയത് എപ്രകാരമായിരുന്നു? തോളിലേറ്റിക്കൊണ്ട്
20. സുഗ്രീവൻ എന്ത് സഹായമാണ് ശ്രീരാമനോട് ആവശ്യപ്പെട്ടത് ?
ബാലിവധം
*തയ്യാറാക്കിയത്*
*രാജീവ്.പി.കെ.*
*പെരുമ്പാവൂർ*
*9496245676*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started