Ramayana prashnothari 8

*രാമായണ പ്രശ്നോത്തരി- 8*
1. രാവണൻ സീതാദേവിയെ തട്ടിക്കൊണ്ടുപോകുന്നത് ആരാണ് ആദ്യം കണ്ടത്?
ജടായു
2. ജടായുവിന്റെ ചിറകുകൾ രാവണൻ അരിഞ്ഞു വീഴ്ത്തിയത് എന്ത് ഉപയോഗിച്ചാണ് ?
ച(ന്ദഹാസം എന്ന വാൾ

3.രാവണൻ സീതയെ തട്ടിക്കൊണ്ടു പോയപ്പോൾ എതിരിട്ട പക്ഷീന്ദ്രൻ ആര് ?
ജടായു

4.പുഷ്പക വിമാനത്തിൽ രാവണൻ തട്ടിക്കൊണ്ട് പോകുമ്പോൾ സീതാദേവി ഉത്തരീയത്തിൽ പൊതിഞ്ഞ് താഴേക്ക് ഇട്ടത് എന്താണ്?
ആഭരണങ്ങൾ

5.രാവണന്റെ വെട്ടേറ്റ് ജടായു പെട്ടെന്ന് മരിക്കാതിരിക്കാൻ കാരണമെന്ത്?
സീതയുടെ അനുഗ്രഹം

6.ലങ്കയിൽ കൊണ്ടുവന്ന സീതാദേവിയെ രാവണൻ താമസിപ്പിച്ചത് എവിടെയാണ് ?
അശോകവനികയിൽ

7.അശോകവനികയിൽ ഏത് വൃക്ഷത്തിന്റെ ചുവട്ടിലാണ് സീതാദേവി ഇരുന്നത് ?
ശിംശിപാ വൃക്ഷത്തിന്റെ ചുവട്ടിൽ

8.രാവണൻ സീതാദേവിയെ തട്ടിക്കൊണ്ട് പോയ വിവരം രാമലക്ഷ്മണന്മാരെ അറിയിച്ചത് ആര് ?
ജടായു

9.ജടായുവിൻറെ ഉദകക്രിയകൾ നടത്തിയത് ആരായിരുന്നു ?
ശ്രീരാമൻ

10.ജടായുവിന്റെ സംസ്കാര കർമ്മങ്ങൾക്കായി ചിതയൊരുക്കുവാൻ ശ്രീരാമൻ ആരോടാണ് ആവശ്യപ്പെട്ടത് ?
ലക്ഷ്മണനോട്

11.ജടായുവിന് ശ്രീരാമൻ നൽകിയ മോക്ഷം എന്ത് ?
സാരൂപ്യമോക്ഷം

12.ജഡായുമോക്ഷത്തിനുശേഷം ശ്രീരാമാദികൾ കണ്ടുമുട്ടിയ രാക്ഷസൻ ആരായിരുന്നു ?
കബന്ധൻ

13. കബന്ധൻ ശാപം ഏൽക്കുന്നതിന് മുമ്പ് ആരായിരുന്നു ?
ഗന്ധർവ്വൻ

14.കബന്ധനെ ശപിച്ച മുനി ആര് ?
അഷ്ടാവക്രൻ

15. കമ്പന്ധന്റെ തല അറുത്തത് ആരായിരുന്നു ?
ദേവേന്ദ്രൻ

16.കമ്പന്ധന്റെ മേൽ ദേവേന്ദ്രൻ എന്തായുധമാണ് പ്രയോഗിച്ചത് ?
വജ്രായുധം

17.ശിരസ് ഛേദിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് കമ്പന്ധൻ മരിക്കാതിരുന്നത് ?
ബ്രഹ്മാവിന്റെ വരം മൂലം

18.കരങ്ങൾ മുറിച്ചു മാറ്റിയ ശ്രീരാമനോട് കബന്ധന്റെ അപേക്ഷ എന്തായിരുന്നു ?
അഗ്നിയിൽ ജ്വലിപ്പിച്ച ശരീരം സംസ്കരിക്കണം എന്ന്

19. കബന്ധന് ശാപമോക്ഷം നൽകിയത് ആര് ?
ശ്രീരാമൻ

20.കബന്ധന് മോക്ഷം നൽകിയ ശേഷം രാമലക്ഷ്മണന്മാർ ആരെയാണ് കണ്ടുമുട്ടിയത് ?
ശബരിയെ
തയ്യാറാക്കിയത്:
*രാജീവ്. പി. കെ.*
*പെരുമ്പാവൂർ*
*9496245676*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started