Ramayana prashnothari 7

*രാമായണ പ്രശ്നോത്തരി- 7*
1. ശൂർപ്പണഖയുടെ സഹോദരന്മാർ ആരൊക്കെ ആയിരുന്നു ?
രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ
2. ശൂർപണഖയുടെ പിതാവ് ആര്?
വിശ്രവസ്സ്
3. കാതും മൂക്കും മുറിഞ്ഞ ശൂർപ്പണഖ ആരുടെ അടുത്തേക്കാണ് അലറികൊണ്ട് ചെന്നത് ?
ഖരന്റെ
4. ഖർദൂഷണാദികൾ താമസിച്ചിരുന്നത് എവിടെയാണ് ? ജനസ്ഥാനം
5. ആരാണ് ഖരദൂഷണദികളെ വധിച്ചത് ?
ശ്രീരാമൻ
6. പഞ്ചവടിക്ക് ആ പേര് എങ്ങനെയാണ് ലഭിച്ചത് ?
അഞ്ച് വട വൃക്ഷങ്ങൾ ഒരേ വലിപ്പത്തിലും രൂപത്തിലും വൃത്താകൃതിയിൽ നിൽക്കുന്നത് കൊണ്ട്.
7. ഖരദൂഷണാദികൾ ശ്രീരാമനാൽ കൊല്ലപ്പെട്ട വിവരം രാവണനോട് പറഞ്ഞത് ആരാണ് ?
ശൂർപ്പണഖ
8.സീതാപഹരണത്തിനായി രാവണൻ ആരുടെ സഹായമാണ് തേടിയത്?
മാരീചന്റെ
9. സീതാപഹരണത്തിനായി ഏത് രൂപം കൈക്കൊള്ളാനാണ് രാവണൻ മാരീചനോട് ആവശ്യപ്പെട്ടത് ?
മാനിന്റെ
10. പൊന്മാനെ പിടിച്ചു നല്കാൻ സീതാ ദേവി ആരോടാണ് ആവശ്യപ്പെട്ടത് ? ശ്രീരാമനോട്
11. ആരാണ് മാരീചനെ നിഗ്രഹിച്ചത് ?
ശ്രീരാമൻ
12. ശ്രീരാമ ബാണമേറ്റ മാരിചൻ ആരുടെ ശബ്ദത്തിലാണ് സീതയെയും ലക്ഷ്മണനെയും വിളിച്ചു കരഞ്ഞത് ?
ശ്രീരാമന്റെ
13. ലക്ഷ്മണൻ ശ്രീരാമനെ അന്വേഷിച്ചു പോകുമ്പോൾ സീതാദേവിയെ ആരെയാണ് ഏൽപ്പിച്ചത് ?
വനദേവതമാരെ
14. ഏകാകിയായി ആശ്രമത്തിൽ നിന്ന സീതാദേവിയുടെ അടുത്ത് വേഷപ്രച്ഛന്നനായി എത്തിയത് ആരാണ് ?
രാവണൻ
15.സീതാപഹരണത്തിനായി ഏത് വേഷത്തിലാണ് രാവണൻ എത്തിയത് ? ഭിക്ഷുവിന്റെ
16. രാവണൻ സീതാദേവിയെ തട്ടിക്കൊണ്ടുപോയത് ഏത് വാഹനത്തിലാണ് ? പുഷ്പക വിമാനത്തിൽ
17. പുഷ്പക വിമാനത്തിന്റെ യഥാർത്ഥ അവകാശി ആരായിരുന്നു? വൈശ്രവണൻ
18. വൈശ്രണവണന്റെ പുഷ്‌പക വിമാനം തട്ടിയെടുത്തത് ആര് ? രാവണൻ
19. രാവണനെ ഭയന്ന് വൈശ്രവണൻ എവിടെയാണ് താമസിച്ചിരുന്നത് ?
കൈലാസത്തിൽ
20. സീതാദേവിയുടെ രക്ഷയ്ക്കായി എന്തുപയോഗിച്ചാണ് ലക്ഷ്മണൻ രേഖ വരച്ചത് ? ചാപം
*തയ്യാറാക്കിയത്:*
*രാജീവ്.പി.കെ പെരുമ്പാവൂർ*
*9496245676*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started