Ramayana prashnothari 6

*രാമായണ പ്രശ്നോത്തരി – 6*
1. ശ്രീരാമൻ പിതാവിന് പിണ്ഡം സമർപ്പിച്ചത് എന്ത് വസ്തുകൊണ്ടായിരുന്നു ?
ഓടൽ പിണ്ണാക്ക്
2.ശ്രീരാമന്റെ അവതാര രഹസ്യം ഭരതനെ പറഞ്ഞു കേൾപ്പിച്ചത് ആരായിരുന്നു ?
വസിഷ്ഠ മഹർഷി
3 ക്ഷത്രിയന്റെ പ്രഥമ കർമ്മം പ്രജാപാലനമാണെന്ന് ശ്രീരാമനോട് പറഞ്ഞത്
ആര് ?
ഭരതൻ
4. ശ്രീരാമന്റെ വനവാസകാലത്ത് ഭരതൻ എവിടെ താമസാണ് രാജ്യഭരണം നിർവഹിച്ചത് ?
നന്ദിഗ്രാമം
5.രാജ്യഭാരം ഏറ്റെടുക്കുവാൻ സമ്മതിച്ച ശ്രീരാമനോട് ഭരതൻ എന്താണ് ആവശ്യപ്പെട്ടത് ? ശ്രീരാമൻറെ പാദുകങ്ങൾ
6. പതിനാല് വർഷം കഴിഞ്ഞ് പിറ്റേന്ന് ശ്രീരാമൻ അയോദ്ധ്യയിൽ തിരികെ എത്തിയില്ലെങ്കിൽ എന്ത് ചെയ്യും എന്നാണ് ഭരതൻ ശ്രീരാമനോട് പറഞ്ഞത് ?
അഗ്നി പ്രവേശം
7. ചിത്രകൂടം ഉപേക്ഷിച്ച ശേഷം ശ്രീരാമാദികൾ സന്ദർശിച്ച മഹർഷി ആര് ?
അത്രി മഹർഷി
8. പുത്രൻ എന്ന വാക്കിന്റെ ഉത്ഭവം എപ്രകാരമാണ് ?
പുത് എന്ന നരകത്തിൽ നിന്നും താതനെ ത്രാണനം ചെയ്യുന്ന ആൾ.
9. അത്രി മഹർഷിയുടെ പത്നിയുടെ പേരെന്ത് ?
അനസൂയ .
10. അത്രിമഹർഷിയുടെ ആശ്രമത്തിൽ നിന്നും ശ്രീരാമൻ എങ്ങോട്ടാണ് പോയത് ?
ദണ്ഡകാരണ്യത്തിലേക്ക്.
11.ദണ്ഡകാരണ്യത്തിലെത്തിയ ശ്രീരാമാദികൾ കണ്ട രാക്ഷസൻ ആര് ?
വിരാധൻ
12. വിരാധനെ വധിച്ചത് ആര് ?
ശ്രീരാമൻ
13. വിരാധൻ ആരുടെ ശാപത്താലാണ് രാക്ഷസനായി മാറിയത് ?
ദുർവ്വാസാവ്.
14 . വിരാധ വധത്തിനു ശേഷം ശ്രീരാമാദികൾ കണ്ടുമുട്ടിയ മഹർഷി ആര്?
ശരഭങ്ഗൻ
15. സുതീഷ്ണ മുനി ആരുടെ ശിഷ്യനായിരുന്നു ?
അഗസ്ത്യ മുനിയുടെ.
16. ശ്രീരാമനോട് പഞ്ചവടിയിൽ ആശ്രമം പണിയാൻ ഉപദേശിച്ചത് ആര് ?
അഗസ്ത്യ മുനി
17. ഏത് നദീ തീരത്താണ് പഞ്ചവടി സ്ഥിതി ചെയ്യുന്നത് ?
ഗൗതമി നദി
18.അഗസ്ത്യാശ്രമത്തിൽ നിന്നും പുറപ്പെട്ട ശ്രീരാമാദികൾ കണ്ടുമുട്ടിയ പക്ഷി ശ്രേഷ്ഠൻ ആരായിരുന്നു ?
ജടായു
19. പഞ്ചവടിയിലെ ആശ്രമത്തിന് രാത്രി കാലങ്ങളിൽ കാവൽ നിന്നിരുന്നത് ആരായിരുന്നു ?
ലക്ഷ്മണൻ
20. പഞ്ചവടിയിൽ താമസിക്കുന്ന സമയം ശ്രീരാമാദികൾ കണ്ടുമുട്ടിയ രാക്ഷസി ആര്?
ശൂർപ്പണഖ
*തയ്യാറാക്കിയത്*
*രാജീവ്.പി.കെ.*
*പെരുമ്പാവൂർ*
*9496245676*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started