രാമായണ പ്രശ്നോത്തരി 5
- വാല്മീകി മഹർഷിയുടെ ആശ്രമം സ്ഥിതി ചെയ്തിരുന്നത് എവിടെ?
ചിത്രകൂടം - ഭരദ്വാജ മുനിയുടെ ആശ്രമം കടന്ന് ശ്രീരാമാദികൾ ചിത്രകൂടത്തിലേക്ക് പോയത് ഏത് നദി കടന്നാണ് ?
കാളിന്ദി നദി - മഹർഷിയുടെ യഥാർത്ഥ നാമം എന്തായിരുന്നു ? രത്നാകരൻ
- വാല്മീകി മഹർഷിയുടെ പിതാവ് ആര്?
വരുണൻ - രത്നാകരന് ( വാല്മീകി ) നേർവഴി കാട്ടിക്കൊടുത്തത് ആര്?
സപ്തർഷികൾ - ” നിത്യവും ചെയ്യുന്ന കർമ്മ ഗണഫലം
കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേന്നേ വരൂ “
ആരുടെ വാക്കുകളാണ് ഇത് ?
രത്നാകരന്റെ (വാല്മീകിയുടെ ) ഭാര്യയുടെ വാക്കുകൾ . - ശ്രീരാമാദികളെ വനവാസത്തിന് അയച്ച ശേഷം സുമന്ത്രർ അയോദ്ധ്യയിൽ തിരിച്ചെത്തിയത് ഏത് സമയത്താണ് ?
സന്ധ്യാ സമയം - ദശരഥൻ ആനയാണെന്ന് തെറ്റിദ്ധരിച്ച് അമ്പെയ്ത് കൊന്ന മുനികുമാരന്റെ പേര് എന്തായിരുന്നു ?
ശ്രാവണൻ - ദശരഥന് ഏറ്റ ശാപം എന്തായിരുന്നു ?
പുത്രദുഃഖത്താൽ മരിക്കും എന്ന് . - ഏത് മൃഗമാണെന്ന് തെറ്റിദ്ധരിച്ചാണ് ദശരഥൻ മുനികുമാരനെ അമ്പെയ്തത് ?
ആന - തന്റെ വൃദ്ധരായ മാതാപിതാക്കൾക്ക് വെള്ളമെടുക്കാൻ മുനി കുമാരൻ ഏത് നദിയിലായിരുന്നു പോയത് ?
സരയൂ നദി. - ദശരഥ മഹാരാജാവിന്റെ മൃതശരീരം സൂക്ഷിച്ചത് എവിടെ ആയിരുന്നു ?
എണ്ണത്തോണിയിൽ - ദശരഥന്റെ മരണവാർത്ത അറിയിക്കാതെ ഭരതശത്രുഘ്നന്മാരെ അയോദ്ധ്യയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ നിർദ്ദേശിച്ചത് ആര് ?
വസിഷ്ഠ മഹർഷി - ദശരഥ മഹാരാജാവിന്റെ മരണ സമയം ഭരത ശത്രുഘ്നന്മാർ എവിടെ ആയിരുന്നു ?
കേകയ രാജ്യത്ത്. - ശ്രീരാമാദികളെ തേടിപ്പോയ ഭരതനും സംഘവും ആരെയാണ് കണ്ടുമുട്ടിയത് ?
ഗുഹനെ - ശ്രീരാമാദികളെ തേടിപ്പോയ ഭരതനും സംഘവും എവിടെയാണ് ആദ്യ ദിവസം താമസിച്ചത് ?
ശ്രംഗിവേരപുരം - ശ്രീരാമാദികൾ പർണ്ണശാല കെട്ടി താമസിച്ചിരുന്ന സ്ഥലം ഏത് ?
ചിത്രകൂടം. - തന്റെ ആശ്രമത്തിലെത്തിയ ഭരതനെയും കൂട്ടരെയും ആരുടെ സഹായത്താലാണ് ഭരദ്വാജ മഹർഷി സത്കരിച്ചത് ?
കാമധേനു - ദശരഥന്റെ മരണവാർത്ത ശ്രീരാമനെ അറിയിച്ചത് ആര്?
വസിഷ്ഠ മഹർഷി . - ശ്രീരാമൻ പിതാവിന് ഉദകക്രിയകൾ നടത്തിയത് ഏത് നദിയിൽ വച്ചാണ് ?
മന്ദാകിനി നദി.
തയ്യാറാക്കായത്
രാജീവ്.പി. കെ.
പെരുമ്പാവൂർ
9496245676