Ramayana prashnothari 4

*രാമായണ പ്രശ്നോത്തരി – 4*
1. നാരദമഹർഷി എന്തിനാണ് അയോദ്ധ്യ സന്ദർശിച്ചത് ?
ശ്രീരാമചന്ദ്രനെ സ്വന്തം അവതാര ലക്ഷ്യം ഓർമ്മപ്പെടുത്തുവാൻ .
2. “സത്യത്തെ ലംഘിക്കയില്ലൊരു നാളും ഞാൻ
ചിത്തേ വിഷാദമുണ്ടാകായ്കതുമൂലം “
ഇത് ആര് ആരോട് പറഞ്ഞതാണ്?
ശ്രീരാമൻ നാരദനോട് .
3. ദശരഥമഹാരാജാവ് ആരെയാണ് യുവരാജാവായി വാഴിക്കുവാൻ തീരുമാനിച്ചത് ?
ശ്രീരാമനെ .
4. ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ ദശരഥൻ തിരഞ്ഞെടുത്ത നക്ഷത്രം ഏതായിരുന്നു ?
പൂയം.
5. രാമാഭിഷേകം മുടക്കുവാൻ കൈകേയിയെ പ്രേരിപ്പിച്ചത് ആരായിരുന്നു ?
മന്ഥര .
6. രാമാഭിഷേകം മുടക്കുവാൻ ദേവന്മാർ ആരെയാണ് സന്ദർശിച്ചത് ?
സരസ്വതി ദേവിയെ .
7. എന്താണ് വിഛിന്നാഭിഷേകം?
ശ്രീരാമന്റെ രാജാഭിഷേകം മുടങ്ങിയതിനെയാണ് വിഛിന്നാഭിഷേകം എന്ന് പറയുന്നത്.
8. ദശരഥൻ പുത്ര ദുഃഖം അനുഭവിക്കാൻ കാരണം എന്തായിരുന്നു?
മുനിയുടെ ശാപം.
9. ” രാമനെ നിത്യം ദശരഥൻ എന്നുള്ളി –
ലാമോദമോടു നിരൂപിച്ചു കൊള്ളണം
എന്നെ ജനകാമത്മജയെന്നുറച്ചുകൾ
പിന്നെ അയോദ്ധ്യയെ ന്നോർത്തീടടവിയെ”
ആരുടെ വാക്കുകളാണ് ഇത് ?
സുമിത്ര ലക്ഷ്മണന് നല്കിയ ഉപദേശം.
10. രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏത് ?
” രാമം ദശരഥം വിദ്ധീം
മാം വിദ്ധീം ജനകാത്മജ
അയോദ്ധ്യാ മടവീം വിദ്ധീം
ഗച്ഛ താത യഥാസുഖം ” 11. ശ്രീരാമന്റെ വനവാസകാലം എത്രയായിരുന്നു ?
പതിനാല് വർഷം .
12. ശ്രീരാമൻറെ അവതാര രഹസ്യം അയോദ്ധ്യാവാസികളെ ബോധ്യപ്പെടുത്തിയത് ആരായിരുന്നു ? വാമദേവൻ.
13. ശ്രീരാമനെ വനവാസത്തിന് അയച്ചതിന് കൈകേയിയെ കോപത്തോടെ ശകാരിച്ച മഹർഷി ആരാണ് ?
വസിഷ്ഠ മഹർഷി .
14 .മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിട്ടാണ് ശ്രീരാമൻ അവതാരം എടുത്തത് ?
ഏഴാമത്തെ.
15. ശ്രീരാമന്റെ വനയാത്രയ്ക്കുശേഷം ദശരഥൻ ഏത് പത്നിയോടൊപ്പമാണ് താമസിച്ചത് ?
കൗസല്യ .
16. ഏത് വിഭാഗക്കാരുടെ രാജാവാണ് ഗുഹൻ ?
നിഷാദന്മാരുടെ.
17. ശ്രീരാമാദികളുടെ വനയാത്രയിൽ സുമന്ത്രരുടെ സാന്നിദ്ധ്യം എവിടെ വരെയായിരുന്നു ? ഗംഗാനദി കടക്കുവാൻ തോണിയിൽ കയറുന്നത് വരെ.
18. വനവാസത്തിന് പുറപ്പെട്ട ശ്രീരാമാദികൾ എന്ത് വസ്തു ഉപയോഗിച്ചാണ് മുടി ജട പിടിപ്പിച്ചത് ?
വടക്ഷീരം (പേരാലിന്റെ പാൽ)
19. വടക്ഷീരം എത്തിക്കുവാൻ ശ്രീരാമൻ ആരോടാണ് ആവശ്യപ്പെട്ടത് ?
ഗുഹനോട് .
20. ഗംഗാനദി കടന്ന് കാട്ടിലൂടെ നടക്കുമ്പോൾ ശ്രീരാമാദികൾ കണ്ട മുനി ആരാണ് ?
ഭരദ്വാജ മഹർഷി .
*തയ്യാറാക്കിയത്:*
*രാജീവ്.പി.കെ.*
*പെരുമ്പാവൂർ*
*9496245676*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started