Ramayana prashnothari 3

*രാമായണ പ്രശ്നോത്തരി_ 3*
1. ആരുടെ പുത്രിയാണ് അഹല്യ ?
ബ്രഹ്മാവിൻറെ .
2. ഗൗതമ മഹർഷി ആശ്രമത്തിൽ ഇല്ലാതിരുന്ന അവസരത്തിൽ മുനിയുടെ വേഷത്തിൽ എത്തി അഹല്യയെ കബളിപ്പിച്ചത് ആര്?
ദേവേന്ദ്രൻ .
3. അഹല്യയെ ശപിച്ച് ശിലയാക്കി മാറ്റിയത് ആരാണ് ?
ഗൗതമ മഹർഷി.
4. “സഹസ്ര ഭഗനായി ഭവിക്ക ഭവാനിനി
സ്സഹിച്ചീടുക ചെയ്ത ദുഷ്കർമ്മ ഫലമെല്ലാം “
ആരുടെ വാക്കുകളാണ് ഇത് ?
ഗൗതമ മഹർഷി ദേവേന്ദ്രനോട് .
5. അഹല്യക്ക് ശാപമോക്ഷം നൽകിയത് ആര് ?
ശ്രീരാമൻ .
6. ഗൗതമ മഹർഷിയുടെ പുത്രൻ ആര് ?
ശതാനന്ദ മഹർഷി .
7. അഹല്യാ മോക്ഷത്തിനുശേഷം വിശ്വാമിത്ര മഹർഷി രാമലക്ഷ്മണൻമാരെ കൂട്ടിക്കൊണ്ടുപോയത് എങ്ങോട്ട്?
മിഥിലാപുരിയിലേക്ക് .
8. ആരായിരുന്നു മിഥിലാപുരി ഭരിച്ചിരുന്നത് ?
ജനക മഹാരാജാവ്.
9. സീതാ സ്വയംവരത്തിന് ജനകമഹാരാജാവ് ഏർപ്പെടുത്തിയ മത്സരം എന്തായിരുന്നു ?
ശൈവചാപ ഭഞ്ജനം.
10. ജനക മഹാരാജാവിന് സീതയെ എവിടെ നിന്നുമാണ് ലഭിച്ചത് ?
ഉഴവുചാലിൽ നിന്നും .
11. ഭരതന്റെ പത്നിയുടെ പേര് എന്ത്?
മാണ്ഡവി.
12. സീതാ സ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിലേക്ക് പുറപ്പെട്ട ശ്രീരാമാദികളെ വഴിയിൽ തടഞ്ഞത് ആര്?
പരശുരാമൻ
13. വസിഷ്ഠ മഹർഷിയുടെ പത്നിയുടെ പേരെന്ത് ?
അരുന്ധതി
14.പരശുരാമന്റെ മാതാപിതാക്കൾ ആരെല്ലാം?
ജമദഗ്നി, രേണുക.
15 ദശരഥന്റെ പൂർവ്വീകരിൽ ഒരാൾ നാടുകടത്തപ്പെട്ടിട്ടുണ്ട് .
അത് ആര് ?
അസമഞ്ജൻ
16. പരശുരാമനാൽ വധിക്കപ്പെട്ട പരാക്രമിയായ രാജാവ് ആരായിരുന്നു ?
കാർത്തവീര്യാർജുനൻ
17. ഭരതന്റെ അമ്മാവൻ (മാതുലൻ) ആര്?
യുധാജിത് .
18. 21 വട്ടം പരശുരാമനാൽ വധിക്കപ്പെട്ട വംശം ഏതാണ് ?
ക്ഷത്രിയ വംശം .
19. വിവാഹാനന്തരം ഭരത ശത്രുഘ്നന്മാർ എവിടേക്കാണ് പോയത്?
കേകയ രാജ്യത്തേക്ക്.
20.പരശുരാമൻ തന്നിലുള്ള ഏതു ദേവാംശമാണ് ശ്രീരാമനിലേക്ക് പകർന്ന് നല്കിയത് ?
വൈഷ്ണവ തേജസ്.

*തയ്യാറാക്കിയത് :*
*രാജീവ്. പി.കെ.*
*പെരുമ്പാവൂർ*
*9496245676*

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started