+91 94962 45676:
*രാമായണ പ്രശ്നോത്തരി – 1*
1. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് മലയാളത്തിൽ രചിച്ചത് ആര് ?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.
2. അദ്ധ്യാത്മരാമായണത്തിലെ കാണ്ഡങ്ങൾ ഏതെല്ലാം ?
1.ബാലകാണ്ഡം 2.അയോദ്ധ്യാകാണ്ഡം 3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5. സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7. ഉത്തരരാമായണം
3.അദ്ധ്യാത്മരാമായണത്തിൽ ഏറ്റവും കൂടുതൽ ശ്ലോകങ്ങൾ ഉള്ള കാണ്ഡം ഏതാണ് ?
യുദ്ധകാണ്ഡം
4. അദ്ധ്യാത്മ രാമായണത്തിൽ ഏറ്റവും കുറവ് ശ്ലോകങ്ങൾ ഉള്ള കാണ്ഡം ഏത്?
സുന്ദരകാണ്ഡം
5. വാത്മീകി മഹർഷിയുടെ പൂർവ്വാശ്രമത്തിലെ പേര് എന്തായിരുന്നു ?
രത്നാകരൻ
6. ഏത് നദീതീരത്ത് വച്ചാണ് കാട്ടാളൻ ക്രൗഞ്ച പക്ഷിയെ വധിക്കുന്നത് വാത്മീകി കാണുന്നത് ?
തമസ നദിയുടെ തീരത്ത്
7. തമിഴ് ഭാഷയിൽ രചിക്കപ്പെട്ട രാമായണം ഏത് ?
കമ്പ രാമായണം
8. ഹിന്ദിയിൽ രചിക്കപ്പെട്ട രാമായണം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
രാമചരിത മാനസ് .
9. രാമായണം ആട്ടക്കഥ രചിച്ചത് ആര്?
കൊട്ടാരക്കര തമ്പുരാൻ
10. ബാലകാണ്ഡം ആരണ്യകാണ്ഡം എന്നിവ ഏത് വൃത്തത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്?
കേക
11. വാത്മീകി രാമായണത്തിൽ എത്ര സർഗ്ഗങ്ങൾ ഉണ്ട് ?
500 ( അഞ്ഞൂറ് )
12. വാത്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങളാണ് ഉള്ളത് ?
24000 (ഇരുപത്തി നാലായിരം)
13. ദശരഥ മഹാരാജാവിന്റെ രാജ്യം ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?
കോസലം
14. കോസല രാജ്യത്തിൻറെ തലസ്ഥാനം ഏതായിരുന്നു?
അയോദ്ധ്യ.
15. ആരായിരുന്നു ദശരഥ മഹാരാജാവിന്റെ പിതാവ് ?
അജ മഹാരാജാവ്.
16. ദശരഥന്റെ ആദ്യത്തെ പേര് എന്തായിരുന്നു ?
നേമി
17. ശ്രീരാമ അവതാരം നടന്നത് ഏത് യുഗത്തിൽ ആയിരുന്നു ?
ത്രേതായുഗം
18. ദശരഥ മഹാരാജാവിന്റെ പുത്രിയുടെ പേര് എന്ത് ?
ശാന്ത
19. ദശരഥ പുത്രിയായ ശാന്തയുടെ മാതാവ് ആരായിരുന്നു ?
കൗസല്യ
20 . ശാന്തയെ വളർത്താൻ ദശരഥ മഹാരാജാവ് ആരെയാണ് ഏൽപ്പിച്ചത് ?
ലോമപാദനെ .
*തയ്യാറാക്കിയത്:*
*രാജീവ്.പി.കെ.*
*പെരുമ്പാവൂർ*
*9496245676*
[18/07, 7:18 AM] +91 94962 45676: രാമായണ പ്രശ്നോത്തരി – 2
1. ദശരഥ പുത്രിയായ ശാന്തയെ വിവാഹം ചെയ്തത് ആരായിരുന്നു?
ഋഷ്യശൃംഗൻ
2. ആരായിരുന്നു ഋഷ്യശൃംഗന്റെ പിതാവ്?
വിഭാണ്ഡകൻ.
3. “നിനക്കു നാലു പുത്രന്മാർ ഉണ്ടായി വരുമതു
നിനച്ചു ഖേദിക്കേണ്ട മനസി നരപതി”
ഇത് ആര് ആരോട് പറഞ്ഞതാണ്?
വസിഷ്ഠ മഹർഷി ദശരഥനോട്
4. ദശരഥന് അശ്വമേധയാഗം നടത്താൻ ഉപദേശം നൽകിയത് ആര്?
വസിഷ്ഠ മഹർഷി.
5. അശ്വമേധ യാഗത്തിനായി ഏത് നദീതീരത്താണ് ദശരഥൻ യാഗശാല ഒരുക്കിയത് ?
സരയൂ നദിയുടെ തീരത്ത്.
6. അശ്വമേധത്തിന് ശേഷം ദശരഥൻ നടത്തിയ പുത്രകാമേഷ്ടി യാഗം ആരുടെ കാർമികത്വത്തിലാണ് നടത്തിയത്?
ഋഷ്യശൃംഗ മഹർഷിയുടെ.
7. മാൻപേട പ്രസവിച്ചു എന്ന് പറയപ്പെടുന്ന രാമായണത്തിലെ കഥാപാത്രം ആരാണ്?
ഋശ്യ ശൃംഗൻ.
8. ദശരഥ പുത്രന്മാരിൽ ശ്രീരാമനായി ജന്മമെടുത്തത് ആരായിരുന്നു ?
മഹാവിഷ്ണു .
9. മഹാവിഷ്ണുവിൻറെ ശംഖിന്റെ അംശം ദശരഥപുത്രന്മാരിൽ ആരായാണ് ജന്മമെടുത്തത് ?
ഭരതൻ.
10. സുമിത്രയുടെ പുത്രന്മാർ ആരെല്ലാമാണ് ?
ലക്ഷ്മണൻ , ശത്രുഘ്നൻ.
11. ആദിശേഷന്റെ (അനന്തൻ) അംശമായി ജനിച്ച ദശരഥപുത്രൻ ആര് ?
ലക്ഷ്മണൻ .
12. മഹാവിഷ്ണുവിന്റെ സുദർശനത്തിന്റെ അംശമായി ജന്മമെടുത്ത പുത്രൻ ആരാണ് ?
ശത്രുഘ്നൻ.
13. ആരാണ് ദശരഥ പുത്രന്മാരുടെ നാമകരണം നടത്തിയത് ?
വസിഷ്ഠ മഹർഷി.
14 . വിശ്വാമിത്ര മഹർഷിയുടെ യാഗം മുടക്കിയ രാക്ഷസന്മാർ ആരെല്ലാമായിരുന്നു ?
മാരീചൻ , സുബാഹു
15. “പുത്രനായ് പിറന്നിതു രാമനെന്നറിഞ്ഞാലും
പൃഥ്വീന്ദ്ര ! ശേഷൻ തന്നെ ലക്ഷ്മണനാകുന്നതും
ശംഖ ചക്രങ്ങളെല്ലോ ഭരത ശത്രുക്കന്മാർ
ശങ്ക കൈവിട്ടു കേട്ടുകൊണ്ടാ കൈവിട്ടു കേട്ടുകൊണ്ടാലുമിനിയും നീ “
ആര് ആരോട് പറഞ്ഞ വാക്കുകളാണ് ഇത് ?
വിശ്വാമിത്ര മഹർഷി ദശരഥനോട്
16. രാമ ലക്ഷ്മണന്മാരെ യാഗരക്ഷക്ക് കൂട്ടിക്കൊണ്ടു പോയത് ആര് ?
വിശ്വാമിത്ര മഹർഷി.
17. യാഗരക്ഷക്ക് പോകും വഴി വിശ്വാമിത്രൻ രാമ ലക്ഷ്മണന്മാർക്ക് ഉപദേശിച്ച മന്ത്രം ഏത് ?
ബല അതിബല
18. ബല – അതിബല എന്നീ മന്ത്രങ്ങൾ ജപിച്ചാലുള്ള പ്രയോജനം എന്ത്?
വിശപ്പും ദാഹവും അറിയില്ല.
19. വനത്തിൽ വച്ച് ആദ്യമായി ശ്രീരാമനാൽ വധിക്കപ്പെട്ട രാക്ഷസി ആര് ?
താടക.
20. സിദ്ധാശ്രമത്താൽ വച്ച് യാഗം നടത്തിയ വിശ്വാമിത്രന്റെ യാഗം മുടക്കാനെത്തിയ രാക്ഷസരിൽ ശ്രീരാമനാൽ വധിക്കപ്പെട്ടത് ആര്?
സുബാഹു .
തയ്യാറാക്കിയത് :
രാജീവ്.പി.കെ.
പെരുമ്പാവൂർ
9496245676