Gopalakrishnan sir

നമസ്തെ,
Dr.N.ഗോപാലകൃഷ്ണൻ സാറിൻ്റെ മരണവിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ..?

വിവരമറിഞ്ഞ്, അനുശോചനങ്ങൾ
അറിയിച്ചവർക്കെല്ലാം
നഷ്ണൽ ഹെറിറ്റേജ് സെൻ്ററിൻ്റെ നന്ദി രേഖപ്പെടുത്തുന്നു.
ഹൃദയസ്തംഭനമായിരുന്നു മരണകാരണം!

സാറിൻ്റെ മരണാനന്തരച്ചടങ്ങുകൾ തൃപ്പൂണിത്തുറയിലെ സ്വവസതിയിലും, കുടുംബ ശ്മശാനത്തിലുമായി ഇന്ന് ഉച്ചക്ക്
-1 മണിക്ക് നടത്തുന്നതാണ്.
( ഇന്നലെ നിശ്ചയിച്ചത് രാവിലെ പതിനൊന്നിനായിരുന്നു. നിരവധി പേരുടെ അഭ്യർത്ഥനയിലാണ് സമയം നീട്ടിയത് )
തൃപ്പൂണിത്തുറ ലായം റോഡിലെ ലൊക്കേഷൻ
താഴെ കൊടുക്കുന്നുണ്ട്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് നെഞ്ചുവേദനയെത്തുടർന്ന്… കൊച്ചിയിലെ AIMS-ൽ
(അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്)
ICU-യിൽ പ്രവേശിപ്പിച്ച് ചികിത്സതേടിയിരുന്നു.,
തൃപ്പൂണിത്തുറയിലെവീട്ടിൽ തിരിച്ചെത്തി വിശ്രമത്തിലിരിക്കെ,
ഇന്നലെ വൈകീട്ട്….
പെട്ടന്നാണ് വീണ്ടും അറ്റാക്ക് കണ്ടത്.
ആശുപത്രിയിലേക്ക് ഏത്തിക്കുമ്പോഴേക്കും ( രാത്രി 8.30) മരണം സംഭവിക്കുകയായിരുന്നു.

അദ്ദേഹത്തിൻ്റെ സഹധർമ്മണിയുടെ വിയോഗം ഒന്നര വർഷം മുൻപായിരുന്നു ഉണ്ടായത്.
അതിന് മുൻപായി സാർ,
തിരുവനന്തപുരത്തുനിന്ന്, തൃപ്പൂണിത്തുറയിൽ, സഹോദരങ്ങളെല്ലാം താമസിക്കുന്ന തറവാട്ടിലേക്ക് താമസം മാറ്റിയിരുന്നു.

അവിടെനിന്നാണ്
കർക്കിടകവാവിൻ്റെ ബലിതർപ്പണത്തിനും വിവിധങ്ങളായ പരിപാടികൾക്കു മായി തൃശ്ശൂർ കേച്ചേരിക്കടുത്ത മഴുവഞ്ചേരിയിലെ
മഹാദേവക്ഷേത്രം,
വിദ്യാവിഹാർ സ്കൂൾ…. എന്നിവയെല്ലാം സ്ഥിതിചെയ്യുന്ന ഹെറിറ്റേജ് സെൻ്ററിലേക്ക് വന്നിരുന്നത്.

പൂർണ്ണ വിശ്രമത്തിലിരിക്കുമ്പോഴും…
മഴുവഞ്ചേരിയിലെ ഹെറിറ്റേജ് സെൻ്ററിൽ നടന്നുവരുന്ന…
(തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാനികേതൻ ടീച്ചേഴ്സിൻ്റെ 13 ദിവസത്തെ ) ക്യാമ്പിലേക്കായി…
ക്യാമ്പിൻ്റെ ചുമതലക്കാരനായ,
ഗുരുപദം ശ്രീകാന്തിലൂടെ, സാർ,
മൊബൈൽവഴി
സന്ദേശം നൽകിയിരുന്നു.

(ഏറെ ദു:ഖത്തോടെ
അറിയിക്കട്ടെ
അതായിരുന്നു സാർ, അവസാനമായി നൽകിയ നേരിട്ടുള്ള പൊതുസന്ദേശം)

സാറിന്,
മകനും മകളുമായി രണ്ട് മക്കളാണ്.

മകളുടെ വിവാഹം കഴിഞ്ഞതാണ്.

സനാതന ധർമ്മത്തിൻ്റെ പരിപോഷണത്തിനും പ്രചരണത്തിനുമായി സ്വയം ജീവിതം ഉഴിഞ്ഞുവച്ച, കർമ്മയോഗത്തിൻ്റെനെടുംതൂണായിരുന്ന, സന്യാസതുല്യനായ സാറിൻ്റെ വിയോഗത്തിൽ… അതീവമായ നഷ്ടബോധത്തോടെ…. ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു.

ഞങ്ങളുടെയും ഒപ്പം നിങ്ങളുടെയുമെല്ലാം

പ്രിയപ്പെട്ട Dr.സാറിൻ്റെ നിഴലായിനിൽക്കാൻ ഭാഗ്യമുണ്ടായ സഹപ്രവർത്തകൻ.!

ബാബുരാജ് കേച്ചേരി
(നാഷ്ണൽ ഹെറിറ്റേജ് സെൻ്റർ,
മഴുവഞ്ചേരി മഹാദേവക്ഷേത്രം)
94 46 62 80 22

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started