🌷🌷🌹🌹മലയാളത്തിന്റെ പ്രിയ കവി ശ്രീകുമാരൻ തമ്പിസാറിന് ജന്മദിനാശംസകൾ🌹🌹🌹🌹ഇന്നത്തെ രാത്രിപ്പാട്ട്🎤🎤🎻🎻🎻 2023 മാർച്ച് 16🎻🎻🎻 വ്യാഴം 🎬🎬🎶🎧🎸ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ – നീ പറയൂ
എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ – നീ പറയൂ
എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ
ഇത്രയും അരുണിമ നിന്‍കവിളില്‍
എത്ര സമുദ്രഹൃദന്തം ചാര്‍ത്തി
ഇത്രയും നീലിമ നിന്റെ കണ്ണില്‍
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ – നീ പറയൂ 🎬🎬 ചിത്രം – പാടുന്ന പുഴ 🎺🎺🎺 വർഷം – 1968🎷🎷🎷 🎬🎬🎬 സംവിധാനം – ടി.ഇ. വാസുദേവൻ 🎬🎬 ഗാനരചന – ശ്രീകുമാരൻ തമ്പി🎺🎺🎺സംഗീതം – ദക്ഷിണാ മൂർത്തി🎤🎤🎤 ആലാപനം – കെ .ജെ.യേശുദാസ്🙏🙏🌹🌹🌹ശുഭ രാത്രി💐💐💐 ശുഭ നിദ്ര🙏🙏രാജീവ്.പി.കെ ,പെരുമ്പാവൂർ🙏🙏🙏🙏🙏
No – 2091
Sreekumaran Thambi
By:
Posted in: